പുതിയ താലൂക്കുകളില്‍ ആദ്യ പരിഗണന പട്ടാമ്പിക്ക് -മന്ത്രി അനില്‍കുമാര്‍

കൊപ്പം: യു.ഡി.എഫ് സ൪ക്കാ൪ പുതിയ താലൂക്ക് പ്രഖ്യാപിക്കുമ്പോൾ ആദ്യ പരിഗണന പട്ടാമ്പിക്കുതന്നെയാണെന്ന് മന്ത്രി എ.പി. അനിൽകുമാ൪. കൊപ്പത്ത്  നടന്ന നിയോജക മണ്ഡലം കോൺഗ്രസ് പ്രവ൪ത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റിൽ താലൂക്ക് പ്രഖ്യാപിക്കാത്തതിനെക്കുറിച്ച് പരിഭവിക്കേണ്ടതില്ല. പട്ടാമ്പി, തൃത്താല പ്രദേശക്കാരുടെ അര നൂറ്റാണ്ടുകാലമായുള്ള വികാരം സ൪ക്കാ൪ ഉൾക്കൊണ്ടിട്ടുണ്ട്. ഏത് സമയത്ത് വേണമെങ്കിലും താലൂക്ക് പ്രഖ്യാപിക്കാവുന്നതേയുള്ളൂ. സഭക്കകത്തും പുറത്തും സി.പി. മുഹമ്മദ് എം.എൽ.എ താലൂക്കിന് വേണ്ടി പോരാടുകയാണ്. പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെതന്നെ താലൂക്ക് യാഥാ൪ഥ്യമാക്കും. സാധാരണക്കാരന് ആശാവഹവും കേരളത്തിൻെറ ഭാവിക്ക് ഗുണകരവുമാണ് സംസ്ഥാന ബജറ്റെന്നും മന്ത്രി പറഞ്ഞു. നിയോജക മണ്ഡലം ഓഫിസ് നി൪മാണത്തിനുവേണ്ടി സമാഹരിച്ച ഫണ്ട് മണ്ഡലം പ്രസിഡൻറുമാരിൽനിന്ന് മന്ത്രി ഏറ്റുവാങ്ങി.
കമ്മുക്കുട്ടി എടത്തോൾ അധ്യക്ഷത വഹിച്ചു. സി.പി. മുഹമ്മദ് എം.എൽ.എ, വി.ടി. ബൽറാം എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് സി.വി. ബാലചന്ദ്രൻ, കെ.പി.സി.സി സെക്രട്ടറി വി.കെ. ശ്രീകണ്ഠൻ, ടി.പി. ഷാജി, ഇ.ടി. ഉമ്മ൪, പി.കെ. ഉണ്ണികൃഷ്ണൻ, പി. സുന്ദരൻ, എ.പി. രാമദാസ്, സി. സംഗീത, എ.കെ. അക്ബ൪, എം. ദേവരാജ മേനോൻ, പി. സതീഷ്, കെ.വി. മുഹമ്മദലി, സി.പി. ബാബു, സേതുമാധവൻ, രാജൻ പൂതനായിൽ, എം. രാധാകൃഷ്ണൻ, കെ.ടി. റുഖിയ എന്നിവ൪ സംസാരിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.