ഹൈദരാബാദ്: കടം വീട്ടാൻ കഴിയാഞ്ഞതിനെ തുട൪ന്ന് പിതാവ് 14ഉം അഞ്ചും വയസ്സുള്ള രണ്ടു പെൺമക്കളെ പണയംവെച്ചു!
കടം നൽകിയയാൾ ഇവരെ ജോലിയെടുപ്പിക്കുകയും മൂത്ത കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്തു. ആന്ധ്രപ്രദേശിലെ കരിംനഗറിൽ മൈത്താപ്പൂ൪ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വിവരം പുറത്തായതിനെ തുട൪ന്ന്, വായ്പനൽകിയ ഇരുമ്പു പണിക്കാരൻ ജഹാംഗീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടം വാങ്ങിയ 34,000 രൂപ തിരിച്ചുനൽകാൻകഴിയാതെ വന്നപ്പോൾ ബാബുലാൽ എന്നയാളാണ്, അകന്ന ബന്ധുകൂടിയായ ജഹാംഗീറിൻെറ അരികിൽ തൻെറ രണ്ടു പെൺമക്കളെ പണയപ്പെടുത്തിയത്. ഏതാനും മാസത്തിനുള്ളിൽ പണം എത്തിക്കാമെന്ന് പറഞ്ഞായിരുന്നു ഇത്. കുട്ടികളെ ജഹാംഗീ൪ ജോലിയെടുപ്പിക്കുകയും മൂത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജോലിക്കായി ഇയാൾ അയൽഗ്രാമത്തിൽ പോയപ്പോൾ കുട്ടികളെയും കൂടെ കൊണ്ടുപോയി ജോലിയെടുപ്പിച്ചത് ആളുകളുടെ ശ്രദ്ധയിൽപെട്ടതിനെ തുട൪ന്നാണ് സംഭവം പുറത്തറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.