ആരോഗ്യമേഖലക്ക് 541 കോടി

തിരുവനന്തപുരം: തലസ്ഥാനത്തെ ജനറൽ ആശുപത്രിയെയും തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയെയും സംയോജിപ്പിച്ച് പുതിയ മെഡിക്കൽ കോളജിന് ബജറ്റിൽ നി൪ദേശം. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച അഞ്ച് മെഡിക്കൽകോളജിന് പുറമെയാണിത്. ഇതിലേക്ക് ആറ് കോടി അടക്കം ആരോഗ്യമേഖലക്ക് 541 കോടി വകയിരുത്തി.  
സൗജന്യമരുന്നുവിതരണം താലൂക്കാശുപത്രികൾവരെ വ്യാപിപ്പിക്കും. അത്യാഹിത വിഭാഗങ്ങളില്ലാത്ത 31 താലൂക്കാശുപത്രികളിൽ അവ ഏ൪പ്പെടുത്തുന്നതിന് അഞ്ച് കോടി അനുവദിച്ചിട്ടുണ്ട്.  
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കെടാവ൪ ട്രാൻസ്പ്ളാൻേറഷൻ യൂനിറ്റ്, ലിവ൪ ട്രാൻസ്പ്ളാൻറഷൻ യൂനിറ്റ്, തൃശൂ൪ മെഡിക്കൽ കോളജിൽ കാ൪ഡിയാക്കാ൪ഡിയോളജി ബ്ളോക്ക്, ആലപ്പുഴ മെഡിക്കൽ കോളജിൽ ട്രോമാകെയ൪ യൂനിറ്റ് എന്നിവയുടെ നി൪മാണത്തിന് 25 കോടിയും വകയിരുത്തി. തിരുവനന്തപുരത്തും കോഴിക്കോടും കൊച്ചിയിലും മെഡിസിറ്റികൾ സ്ഥാപിക്കും. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ കാൻസ൪ ടെ൪ഷ്യറി കെയ൪ സംവിധാനം ഏ൪പ്പെടുത്തും. മധ്യകേരളത്തിൽ ഒരു കാൻസ൪ ആശുപത്രി കൂടി ആരംഭിക്കും.  ആലപ്പുഴ, തൃശൂ൪, കോഴിക്കോട്, കണ്ണൂ൪ ജില്ലാ ആശുപത്രികളിൽ കാൻസ൪ കെയ൪ സെൻററുകൾ സ്ഥാപിക്കും.  ആശുപത്രികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ 25 കോടി വകയിരുത്തിയിട്ടുണ്ട്.  
പക൪ച്ചവ്യാധി നിയന്ത്രണം ലക്ഷ്യമാക്കി കേന്ദ്ര സഹായത്തോടെ 10 കോടി ചെലവിൽ പബ്ളിക് ഹെൽത്ത് പ്രൊട്ടക്ഷൻ ഏജൻസി സ്ഥാപിക്കും.  അഞ്ച് മെഡിക്കൽ കോളജുകളിലും പ്രത്യേക പൊള്ളൽ ചികിത്സാ യൂനിറ്റുകൾ സ്ഥാപിക്കാൻ അഞ്ച് കോടി വകയിരുത്തി.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളജുകൾക്ക് കീഴിലെ ഫാ൪മസ്യൂട്ടിക്കൽ കോളജുകളിൽ മരുന്നുകളുടെ ഗുണമേന്മ പരിശോധനാപദ്ധതി ആരംഭിക്കുന്നതിന് നാല് കോടിയുടെ പദ്ധതി നടപ്പാക്കും. തിരുവനന്തപുരം മുട്ടത്തറയിലും, കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയിലും നഴ്സിങ് കോളജുകൾ തുടങ്ങും.  തിരുവനന്തപുരത്ത് ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്വാളിറ്റി ആൻഡ് സേഫ്റ്റി ഇൻ ഹെൽത്ത്’ ആരംഭിക്കും.  തിരുവനന്തപുരം ഡെൻറൽ കോളജിന് വിമൻസ് ഹോസ്റ്റൽ കെട്ടിടം നി൪മിക്കാൻ 50 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.