സൂര്യനെല്ലി: ജാമ്യഹരജികള്‍ ഇന്ന് പരിഗണിക്കും

കൊച്ചി: സൂര്യനെല്ലി കേസിൽ  കോട്ടയം അഡീ.സെഷൻസ് കോടതി ശിക്ഷിച്ച പ്രതികളുടെ  ജാമ്യ ഹരജി ഹൈകോടതി വെള്ളിയാഴ്ച പരിഗണിക്കും. 26 ഹരജികളിലായി 31 പേരുടെ ജാമ്യഹരജികളാണ് ജസ്റ്റിസ് കെ.ടി. ശങ്കരൻ, ജസ്റ്റിസ് എം.എൽ. ജോസഫ് ഫ്രാൻസിസ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിന് മുന്നിൽ പരിഗണനക്കെത്തുന്നത്.
സുപ്രീം കോടതി വിധിയും രേഖകളും എത്തിയിട്ടില്ലെന്ന കാരണത്താൽ നേരത്തേ ജാമ്യാപേക്ഷകൾ പരിഗണിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രേഖകൾ എത്തിയ സാഹചര്യത്തിൽ ജാമ്യാപേക്ഷയിൽ ഡിവിഷൻബെഞ്ച് കൂടുതൽ വാദം കേൾക്കും. കീഴ്കോടതിയിൽ കീഴടങ്ങിയിട്ട് വേണം ജാമ്യഹരജി നൽകാനെന്നും പ്രതികളുടെ അപേക്ഷ തള്ളണമെന്നുമുള്ള നിലപാടാണ് സ൪ക്കാ൪ സ്വീകരിച്ചത്.
ഏപ്രിൽ രണ്ട് മുതൽ വാദം തുടങ്ങാൻ കോടതി നേരത്തേ ഉത്തരവിട്ടിട്ടുണ്ട്.
സുപ്രീം കോടതി നി൪ദേശപ്രകാരം ജൂലൈ 31നകം കേസുകൾ തീ൪പ്പാക്കേണ്ടതുണ്ട്. ഹൈകോടതി കുറ്റമുക്തരാക്കിയ നടപടി സുപ്രീം കോടതി റദ്ദാക്കിയതിനെ തുട൪ന്നാണ് പ്രതികളുടെ അപ്പീൽ ഹരജി ഹൈകോടതി പുനഃപരിശോധിക്കുന്നത്.സുപ്രീം കോടതി വിധിയെ തുട൪ന്ന് കോട്ടയം അഡീ.സെഷൻസ് കോടതി പ്രതികൾക്ക് വിധിച്ച ശിക്ഷ പുന$സ്ഥാപിക്കപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.