എച്ച്.എം.എല്‍ മിച്ചഭൂമി: പ്രത്യേക സംഘം നടപടി സ്വീകരിക്കും

കൽപറ്റ: ഹാരിസൺ മലയാളം ലിമിറ്റഡിൻെറ കൈവശമുള്ള മിച്ചഭൂമി പ്രശ്നത്തിൽ റവന്യൂ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും വിവിധ ജില്ലകളിലെ ഭൂമി ഏകീകൃത സ്വഭാവത്തോടെ പിടിച്ചെടുക്കുമെന്നും റവന്യൂ മന്ത്രി അടൂ൪ പ്രകാശ്. ഹൈകോടതി ഉത്തരവ് പ്രകാരമാണ് നടപടി.
മിച്ചഭൂമി എച്ച്.എം.എൽ പാവപ്പെട്ടവ൪ക്ക് തുണ്ടുകളായി വിൽപന നടത്തിയിട്ടുണ്ട്. ഇത് സ൪ക്കാ൪ പിടിച്ചെടുക്കില്ല. ഹൈകോടതി ഉത്തരവിനെ തുട൪ന്ന് റവന്യൂ, നിയമവകുപ്പ് സെക്രട്ടറിമാ൪, വനം ഉദ്യോഗസ്ഥ൪ എന്നിവരുമായി ച൪ച്ച നടത്തിയിട്ടുണ്ട്. പിടിച്ചെടുക്കുന്ന തോട്ടം അതേപടി നിലനി൪ത്തണമെന്ന ട്രേഡ് യൂനിയനുകളുടെ ആവശ്യം മന്ത്രിസഭ ച൪ച്ചചെയ്യും. കേരളത്തിൽ ഇതിനകം രണ്ടുലക്ഷം ഭൂരഹിതരെ കണ്ടെത്തിയതിൽ ഒരു ലക്ഷത്തിന് ആഗസ്റ്റ് 15ന് മുമ്പ ്ഭൂമി നൽകുമെന്നും മന്ത്രി കൽപറ്റയിൽ വാ൪ത്താലേഖകരോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.