സ്റ്റാൻലി: ഫാക്ലൻഡ് ദ്വീപ് നിവാസികൾ വീണ്ടും ബ്രിട്ടൻെറ പരമാധികാരം തെരഞ്ഞെടുത്തു. ഫാക്ലൻഡ് ദ്വീപുകളുടെ പരമാധികാരത്തിനുവേണ്ടിയുള്ള രണ്ടു ദിവസം നീണ്ട ഹിതപരിശോധനയിൽ 90 ശതമാനം വോട്ടുകൾ ബ്രിട്ടൻ നേടി.
ബ്രിട്ടനും അ൪ജൻറീനയും അവകാശവാദമുന്നയിക്കുന്ന ഫാക്ലൻഡ് ദ്വീപുകളിലെ ജനസംഖ്യ 2,900 ആണ്. വോട്ടവകാശമുള്ള 1,672 പേരിൽ 1517 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.
വോട്ടെടുപ്പ് നടക്കുമ്പോൾ തന്നെ അ൪ജൻറീന ഹിതപരിശോധന തള്ളിക്കളഞ്ഞിരുന്നു. ഫാക്ലൻഡ് നിവാസികളുടെ തെരഞ്ഞെടുപ്പിനെ അ൪ജൻറീന മാനിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ പറഞ്ഞു. അ൪ജൻറീനയ്ക്ക് പിന്തുണയുമായി ചൈന രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.