ധാക്ക: പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ബംഗ്ളാദേശിൽ പ്രധാന പ്രതിപക്ഷ കക്ഷികയായ ബംഗ്ളാദേശ് നാഷണലിസ്റ്റ് പാ൪ട്ടി (ബി.എൻ.പി) ആഹ്വാനം ചെയ്ത പണിമുടക്കിനിടെ ബോംബേറും സംഘ൪ഷവും ഉണ്ടായി. പണിമുടക്കിൻെറ ആദ്യ മണിക്കൂറുകളിൽ തലസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിലാണ് ബോംബേറ് ഉണ്ടായത്. ബോബേറിൽ പരിക്കേറ്റതായി റിപ്പോ൪ട്ടില്ല.
തിങ്കളാഴ്ച പ്രതിപക്ഷ പാ൪ട്ടികൾ നടത്തിയ റാലിക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തെ തുട൪ന്നാണ് പണിമുടക്ക് നടത്താൻ ആഹ്വാനം ഉണ്ടായത്. റാലിക്കു ശേഷം ബി.എൻ.പിയുടെ ആക്ടിങ് സെക്രട്ടറി ജനറൽ മി൪സ ഫഖ്റുൽ ഇസ്ളാമടക്കമുള്ള മുതി൪ന്ന് നേതാക്കളെയും നൂറോളം പ്രവ൪ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷൻ ദിൽവാ൪ ഹുസൈൻ സഈദിക്കെതിരെ യുദ്ധക്കുറ്റം ചുമത്തി വധശിക്ഷക്ക് വിധിതോടെയാണ് രാജ്യത്താകമാനം പ്രതിഷേധം ആരംഭിച്ചത്. പ്രതിഷേധങ്ങളിൽ ഇതിനകം 70ലധികം പേ൪ മരിച്ചതായാണ് റിപ്പോ൪ട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.