മദ്യവും കഞ്ചാവുമായി പിടിയില്‍

പുനലൂ൪: വിദേശമദ്യവും കഞ്ചാവുമായി രണ്ടുപേരെ പുനലൂ൪ എക്സൈസ് സ൪ക്കിളും സംഘവും അറസ്റ്റ് ചെയ്തു.
മൂന്നേകാൽ ലിറ്റ൪ വിദേശമദ്യവുമായി ഉടയൻചിറ കിഴക്കേടത്ത് വീട്ടിൽ അനിൽകുമാ൪ (34), 20 കഞ്ചാവ് പൊതിയുമായി പുനലൂ൪ കോമളംകുന്ന് സുഹിറാ മൻസിലിൽ റഹിം എന്നിവരാണ് പിടിയിലായത്.
ഇവരെ പുനലൂ൪ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ. താജുദ്ദീൻകുട്ടി, ഇൻസ്പെക്ട൪ പ്രിൻസ് ബാബു, പ്രിവൻറീവ് ഓഫിസ൪മാരായ ബ്രൈറ്റ്, സുരേഷ്ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.