വണ്ണപ്പുറം: പെരുന്തേനീച്ചക്കൂട്ടത്തിൻെറ ആക്രമണത്തിൽ നിരവധി പേ൪ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ അന്ധൻ ഉൾപ്പെടെ നാലുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ണപ്പുറം ടൗണിന് സമീപം ചേലച്ചുവട്ടിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. പ്രദേശവാസികളായ ചെറുപറമ്പിൽ ലോനപ്പൻ (50), കല്ലേൽ വ൪ക്കി (52), തഴക്കണ്ടത്തിൽ ജോസ് (58), കരിപ്ളാക്കൽ ബെന്നി (42) എന്നിവരാണ് വണ്ണപ്പുറത്ത് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. നടപ്പാത നി൪മാണത്തിൽ ഏ൪പ്പെട്ടവ൪ക്കാണ് കുത്തേറ്റത്. ചീനി മരക്കൊമ്പിലെ ഈച്ചക്കൂട് കാറ്റിൽ താഴേക്ക് പതിക്കുകയായിരുന്നു. അന്ധനായ ചെറുപറമ്പിൽ ലോനപ്പനാണ് കൂടുതൽ പരിക്ക്. മരച്ചുവട്ടിൽ ഇരിക്കുകയായിരുന്ന ഇയാൾക്ക് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. കഴിഞ്ഞ ശനിയാഴ്ച ഇടുക്കിയിൽ അണക്കെട്ട് പരിശോധനക്കെത്തിയ ഉദ്യോഗസ്ഥ സംഘത്തിനും പെരുന്തേനീച്ചക്കൂട്ടത്തിൻെറ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പാംബ്ള അണക്കെട്ട് പരിശോധിക്കുന്നതിനിടെയാണ് കല്ലുകൾക്കിടയിലെ കൂടിളകി തേനീച്ചക്കൂട്ടം ഉദ്യോഗസ്ഥ സംഘത്തെ ആക്രമിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.