ഏലം, കശുവണ്ടി ഇറക്കുമതി തടയാന്‍ സമ്മര്‍ദം

ന്യൂദൽഹി: വിലത്തക൪ച്ച നേരിടുന്ന ഏലത്തിൻെറയും കശുവണ്ടിയുടെയും ഇറക്കുമതി തടയാൻ കേന്ദ്രസ൪ക്കാരിൽ എം.പിമാരുടെ സമ്മ൪ദം. കശുവണ്ടിപ്രശ്നം കെ.എൻ. ബാലഗോപാൽ രാജ്യസഭയിൽ ഉന്നയിച്ചു. ഏലത്തെ രക്ഷിക്കാൻ അടിയന്തര നടപടി വേണമെന്ന് ആൻേറാ ആൻറണി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഗ്വാട്ടമാല ഏലം നേപ്പാൾ വഴി ഇന്ത്യയിലേക്ക് കള്ളക്കടത്തു നടത്തുന്നതു തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.ടി. തോമസ് എം.പി ധനമന്ത്രി പി. ചിദംബരത്തിന് കത്തു നൽകി.  പ്രതിസന്ധി നേരിടുന്ന കശുവണ്ടി ക൪ഷകരെ രക്ഷിക്കാൻ ഇറക്കുമതി തടയണമെന്ന് കെ.എൻ. ബാലഗോപാൽ രാജ്യസഭയിൽ പറഞ്ഞു. 4500 കോടിയുടെ വാ൪ഷിക കയറ്റുമതി വരുമാനം ഇന്ത്യക്ക് നേടിത്തരുന്ന മേഖലയാണിതെന്ന് ബാലഗോപാൽ ഓ൪മിപ്പിച്ചു.  വരൾച്ചയും കൃഷിനാശവും മൂലം ഉൽപാദനം ഗണ്യമായി കുറഞ്ഞിട്ടും ഏലത്തിൻെറ വിലയിടിയുകയാണെന്ന് പി.ടി. തോമസ് ചൂണ്ടിക്കാട്ടി.  ഏലത്തിൻെറ വിലയിടിയാൻ കള്ളക്കടത്താണ് പ്രധാന കാരണമെന്ന് ആൻേറാ ആൻറണി ലോക്സഭയിൽ പറഞ്ഞു. വരൾച്ച മൂലം ഏലത്തിൻെറ ഉൽപാദനം വളരെ മോശമാണ്. അതിനൊപ്പം വിലയിടിവും അനുഭവിക്കേണ്ട സ്ഥിതിയാണ് ക൪ഷക൪ക്കെന്ന് ആൻേറാ ആൻറണി ചൂണ്ടിക്കാട്ടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.