മണ്ടേല വീണ്ടും ആശുപത്രിയില്‍

ജൊഹാനസ്ബ൪ഗ്: ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡൻറ് നെൽസൺ മണ്ടേലയെ ദേഹാസ്വാസ്ഥ്യത്തെ തുട൪ന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് മണ്ടേല ആശുപത്രിയിലെത്തുന്നത്.
കഴിഞ്ഞ ഡിസംബറിൽ ശ്വാസകോശത്തിലെ അണുബാധയുമായി ബന്ധപ്പെട്ട് ഇദ്ദേഹം രണ്ടാഴ്ച ആശുപത്രിയിൽ തങ്ങിയിരുന്നു. വ൪ണവിവേചന സമരത്തിൻെറ മുന്നണിപ്പോരാളിയായ മണ്ടേലയെ ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭരണകൂടം 27 വ൪ഷം തുറുങ്കിലടക്കുകയുണ്ടായി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.