ബെ൪ലിൻ: തെക്കൻ ജ൪മനിയിൽ ഒരു കെട്ടിടത്തിലുണ്ടായ അഗ്നിബാധയിൽ ഏഴ് പേ൪ മരിച്ചു. ഇതിൽ ആറു പേരും കുട്ടികളാണ്. സ്റ്റട്ട്ഗാ൪ട്ടിന് നഗരത്തിനടുത്ത് ബെക്നാങിലെ കെട്ടിടത്തിലാണ് ഞായറാഴ്ച പുല൪ച്ചെ തീപിടുത്തമുണ്ടായത്. ഈ കെട്ടിടം മുമ്പ് തുകൽ ഫാക്ടറിയായി പ്രവ൪ത്തിച്ചിരുന്നു. കെട്ടിടത്തിൽ കുടുങ്ങിയ നാല് പേരെ രക്ഷപ്പെടുത്തി. മരിച്ചവരെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 13 പേ൪ കെട്ടിടത്തിൽ താമസക്കാരായുണ്ട്. എന്നാൽ ഇവരിൽ ആരൊക്കെ സംഭവ സമയത്ത് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു എന്ന കാര്യം വ്യക്തമല്ല.
നൂറുകണക്കിനു അഗ്നിശമന സേനാംഗങ്ങളുടെ സഹായത്തോടെയാണ് തീയണച്ചത്.
കെട്ടിടത്തിന്റെതാഴത്തെ നിലയിൽ ജ൪മൻ-തു൪ക്കി സാംസ്കാരിക കേന്ദ്രം പ്രവ൪ത്തിക്കുന്നുണ്ട്. എന്നാൽ, പുറത്തു നിന്നും ആരെങ്കിലും തീവെക്കാനുള്ള സാധ്യത ഇല്ലെന്ന് പൊലീസ് പറഞ്ഞു. രണ്ടാം നിലയിലെ വൈദ്യൂത അടുപ്പിൽ നിന്നോ ഹീറ്ററിൽ നിന്നോ തീപട൪ന്നതായിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.