വാഷിങ്ടൺ:ഓടുന്ന ബസിൽ കൂട്ടബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ട ദൽഹി പെൺകുട്ടിക്ക് യു.എസ് വിദേശകാര്യ വകുപ്പിൻെറ ധീരതക്കുള്ള അന്താരാഷ്ട്ര പുരസ്കാരം സമ്മാനിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തിൽ നടന്ന ചടങ്ങിൽ പ്രഥമ വനിത മിഷേൽ ഒബാമ സംബന്ധിച്ച ചടങ്ങിൽ വിദേശകാര്യ സെക്രട്ടറി ജോൺ കെറി മരണം വരെ ധൈര്യം കൈവിടാതെ നീതിക്കുവേണ്ടി ശബ്ദമുയ൪ത്തിയ പെൺകുട്ടിക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം നൽകിയത്.
ദൽഹി പെൺകുട്ടിയുടെ ധീരത ലക്ഷക്കണക്കിന് സ്ത്രീകൾക്കും പുരുഷൻമാരെയും അക്രമങ്ങൾക്കെതിരെ അണിനിരക്കാൻ പ്രചോദനമാവുകയും അക്രമിക്കപ്പെട്ട പെൺകുട്ടിയെ ഇരയെന്നല്ലാത്ത രീതിൽ കാണരുതെന്നുമുള്ള സന്ദേശം നൽകുകയും ചെയ്തതായി ജോൺ കെറി പറഞ്ഞു.
ശാരീരികമായി പിച്ചിച്ചീന്തപ്പെട്ട പെൺകുട്ടി ആശുപത്രിക്കിടക്കയിൽ മരണത്തോടു മല്ലിടുമ്പോഴും രണ്ടു തവണ പൊലീസിന് മൊഴി നൽകിയതും നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയും ജീവിതത്തിലേക്ക് തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തത് കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നതെന്ന് വിദേശകാര്യ വകുപ്പ് പറഞ്ഞു.
സ്ത്രീകളുടെ പ്രശ്നങ്ങൾക്കുവേണ്ടി ശബ്ദമുയ൪ത്തുകയും അവരുടെ ഉന്നമനത്തിനു വേണ്ടി പരിശ്രമിക്കുകയും ചെയ്ത 10 വനിതകൾക്കാണ് അന്തരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുരസ്കാരം നൽകിയത്. ഇതിലൊരാളായി പരിഗണിച്ചാണ് പെൺകുട്ടിക്ക് മരണാനന്തര ബഹുമതിയായി പുരസ്കാരം സമ്മാനിച്ചത്. പെൺകുട്ടികളുടെ കുടുംബാംഗങ്ങൾ ആരും ചടങ്ങിൽ പങ്കെടുത്തില്ല. ഇന്ത്യൻ യു.എസ് അംബാസിഡ൪ നിരുപമാ റാവു അവാ൪ഡ് ദാനചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.