കറാക്കസ്: നിക്കൊളാസ് മദൂറോ വെനിസ്വേലയുടെ പുതിയ പ്രസിഡന്‍്റായി സ്ഥാനമേറ്റു. അന്തരിച്ച പ്രസിഡന്‍്റ് ഊഗോ ചാവെസിന്റെകീഴിൽ രാജ്യത്തിന്റെവൈസ് പ്രസിഡന്‍്റായി പ്രവ൪ത്തിച്ച മദൂറോ നാഷനൽ അസംബ്ളി അധ്യക്ഷൻ ഡിയോസ്ദാദോ കാബെല്ലോക്ക് മുമ്പാകെ സത്യ പ്രതിജ്ഞ ചെയ്താണ് വെള്ളിയാഴ്ച അധികാരമേറ്റത്. എന്നാൽ, സത്യ പ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു. മദൂറോക്ക് അധികാരം കൈമാറിയത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്കരണം. അതേസമയം, ഇക്വഡോ൪ പ്രസിഡന്‍്റും ചാവെസിന്റെസുഹൃത്തുമായ റാഫേൽ കൊറിയ ചടങ്ങിൽ സംബന്ധിച്ചു.
മരണത്തിന് മുമ്പ് തന്നെ ചാവെസ് മദൂറോയെ തന്റെപിൻഗാമിയായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.