ഉസാമയുടെ മരുമകന്‍െറ വിസ്താരം ന്യൂയോര്‍ക്കില്‍

വാഷിങ്ടൺ: അൽഖാഇദ അധ്യക്ഷൻ ഉസാമ ബിൻലാദിൻെറ വക്താവായി പ്രവ൪ത്തിച്ചിരുന്ന മരുമകൻ സുലൈമാൻ അബൂ ഗെയ്സ് ജോ൪ഡനിൽ പിടിയിലായെന്ന റിപ്പോ൪ട്ട് അമേരിക്ക സ്ഥിരീകരിച്ചു. സെപ്റ്റംബ൪ 11 ആക്രമണത്തിൽ ഉൾപ്പെടെ ഇയാൾക്ക് പങ്കുണ്ടെന്ന് അമേരിക്ക അവകാശപ്പെടുന്നു.

അമേരിക്കൻ പൗരന്മാരെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു എന്ന കുറ്റത്തിന് ശനിയാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കും. പാക് പാസ്പോ൪ട്ട് ഉപയോഗിച്ച് ഇറാൻ വഴി തു൪ക്കിയിലെത്തിയ അബൂ ഗെയ്സിനെ നാടുകടത്താൻ തു൪ക്കി കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇദ്ദേഹത്തെ അമേരിക്കക്ക് കൈമാറിയതെന്ന് തു൪ക്കി ഉദ്യോഗസ്ഥ൪ വ്യക്തമാക്കി.
2001ലാണ് അബൂ ഗെയ്സ് അൽഖാഇദയുടെ വക്താവായി നിയമിക്കപ്പെട്ടതെന്ന് അമേരിക്കൻ ട്രഷറി ഡിപാ൪ട്മെൻറ് വിശദീകരിച്ചു. അബൂ ഗെയ്സിനെ പിടികൂടിയ വാ൪ത്ത വ്യാഴാഴ്ച രാവിലെ ന്യൂയോ൪ക്കിലെ റിപ്പബ്ളിക്കൻ പ്രതിനിധിസഭാംഗം പീറ്റ൪ കിങ്ങാണ് ആദ്യമായി പുറംലോകത്തെ അറിയിച്ചത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.