നേപ്പാളില്‍ ബസ് അപകടം: 15 മരണം

കാഠ്മണ്ഡു: തെക്ക്-പടിഞ്ഞാറൻ നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 15 പേ൪ മരിച്ചു. 25 പേ൪ക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്. പാൽപ ജില്ലയിലെ സിദ്ധാ൪ഥ ഹൈവേയിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. 12 പേ൪ സംഭവ സ്ഥലത്തും മൂന്ന് പേ൪ ആശുപത്രിയിലുമാണ് മരിച്ചത്. വിവാഹസംഘമാണ് ബസിലുണ്ടായിരുന്നത്.

അപകടത്തിൽ വരനും വധുവിനും പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. അപകടത്തിൽ ബസ് പൂ൪ണമായും തക൪ന്നു. ഡ്രൈവ൪ മദ്യപിച്ച് ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.