കൊച്ചി: കോഴിക്കോട് എൻ.ഐ.ടിയിലെ ഗവേഷണവിദ്യാ൪ഥിനി ഇന്ദുവിൻെറ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സുഹൃത്തും അധ്യാപകനുമായ സുഭാഷിൻെറ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. കൂടുതൽ സാക്ഷിമൊഴികളും തെളിവ് ശേഖരണവും നടത്തേണ്ടതിനാൽ ഹരജിക്കാരനെ ജാമ്യത്തിൽ വിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി. ഭവദാസൻ ജാമ്യഹരജി തള്ളിയത്. ഫോറൻസിക് പരിശോധനാ റിപ്പോ൪ട്ട് ഇപ്പോഴും ലഭ്യമായിട്ടില്ല. ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന സ൪ക്കാ൪ വാദത്തിൽ അടിസ്ഥാനമുണ്ടെന്നും കോടതി വ്യക്തമാക്കി.
പ്രതിക്കെതിരായ ആരോപണത്തിന് കാമ്പുണ്ടോ, തെളിവുകൾക്ക് സാധുതയുണ്ടോ, വിശ്വസനീയതയുണ്ടോ എന്നൊന്നും ഈ ഘട്ടത്തിൽ പരിശോധിക്കേണ്ടതില്ല. ഹരജിക്കാരനെതിരായ ആരോപണങ്ങൾ സത്യമാണെങ്കിൽ അവ എറെ ഗൗരവമുള്ളതും ആഴമേറിയതുമാണ്. സുഭാഷും ഇന്ദുവും തമ്മിൽ സാധാരണ സൗഹൃദത്തിനപ്പുറം ബന്ധമുണ്ടായിരുന്നതായി കേസ് ഡയറിയിൽനിന്ന് വ്യക്തമാണ്. ട്രെയിനിൽ ജീവനോടെയുണ്ടായിരുന്ന ഇന്ദുവിനൊപ്പം അവസാനമായി ഉണ്ടായിരുന്ന വ്യക്തിയും സുഭാഷാണ്. അതിനാൽ ഇന്ദുവിൻെറ മരണത്തെക്കുറിച്ച് മറുപടി പറയാൻ സുഭാഷിന് ഉത്തരവാദിത്തമുണ്ട്. മരണപ്പെട്ട ഇന്ദുവിനൊപ്പം രാത്രി 11 വരെ സംസാരിച്ചിരുന്ന പ്രതി വിവാഹാഭ്യ൪ഥന നടത്തിയതായും ഇന്ദു അത് നിഷേധിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. രാത്രി സംസാരിച്ചിരുന്നതിന് ശേഷം ഉറങ്ങിയ താൻ രാവിലെ എഴുന്നേറ്റപ്പോഴാണ് ഇന്ദുവിനെ കാണാതായത് ശ്രദ്ധയിൽപ്പെട്ടതെന്ന പ്രതിയുടെ വാദം വിശ്വസനീയമല്ല. കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.