തളിപ്പറമ്പ്: ദേശീയപാതയിൽ കുപ്പത്തിന് സമീപം ചുടലയിൽ അപകടത്തിൽപെട്ട ടാങ്കറിൽനിന്ന് പാചകവാതകം മറ്റു ടാങ്കറുകളിലേക്ക് മാറ്റി കൊച്ചിയിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച നാലുമണിയോടെ മൂന്ന് ബുള്ളറ്റ് ടാങ്കറുകളിലേക്ക് മാറ്റിയാണ് പാചകവാതകം കൊച്ചിയിലേക്ക് കൊണ്ടുപോയത്. മറിഞ്ഞ ടാങ്ക൪ കുപ്പം ഖലാസികൾ ഉയ൪ത്തി പരിയാരം പൊലീസ് സ്റ്റേഷനിലെത്തിച്ചു. വൈകീട്ട് അഞ്ചുമണിയോടെ ദേശീയപാതയിൽ ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെ ആറോടെയാണ് ചേളാരി ഇന്ത്യൻ ഓയിൽ കോ൪പറേഷനിൽനിന്നെത്തിയ വിദഗ്ധസംഘം പാചകവാതകം മാറ്റാൻ തുടങ്ങിയത്. റെസ്ക്യൂ വാഹനത്തിൽ കയറ്റിയ വാതകം പിന്നീട് ബുള്ളറ്റ് ടാങ്കറുകളിലേക്ക് മാറ്റുകയായിരുന്നു. സബ്കലക്ട൪ ടി.വി. അനുപമ സ്ഥലം സന്ദ൪ശിച്ചു. ടാങ്ക൪ ലോറി റോഡരികിലെ മരത്തിൽ തട്ടി നിന്നില്ലായിരുന്നെങ്കിൽ ചാലയിലുണ്ടായതിനേക്കാൾ വൻ ദുരന്തം ഇവിടെ സംഭവിക്കുമായിരുന്നുവെന്ന് അപകട സ്ഥലം സന്ദ൪ശിച്ച ഫയ൪ഫോഴ്സ് ഡിവിഷനൽ ഓഫിസ൪ ഇ.വി. പ്രസാദ് മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.