മനോജ് വധം: ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത സി.പി.എം പ്രവര്‍ത്തകന്‍ മരിച്ചനിലയില്‍

പയ്യോളി: ബി.എം.എസ് നേതാവ് അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് വിട്ടയച്ച സി.പി.എം പ്രവ൪ത്തകനെ റെയിൽപാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ സി.സി. രാജൻെറ മകൻ ഉണ്ണി എന്ന സനൽ രാജിൻെറ (25) മൃതദേഹമാണ് അയനിക്കാട് 24ാം മൈലിന് സമീപം റെയിൽപാളത്തിൽ ഞായറാഴ്ച പുല൪ച്ചെ കണ്ടെത്തിയത്. പയ്യോളിയിലെ ഓട്ടോ ഡ്രൈവറാണ് സനൽരാജ്. മനോജ് വധക്കേസിലെ ഗൂഢാലോചന സംബന്ധിച്ച് തുടരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം സനൽരാജിനെ ചോദ്യം ചെയ്തിരുന്നു. മനോജ് വധിക്കപ്പെട്ടതിനെത്തുട൪ന്ന് നേരത്തേ അഞ്ചുദിവസം ഇയാൾ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇതിനുശേഷം സനൽരാജിനെതിരെ കൈയേറ്റം നടക്കുകയും ഓട്ടോറിക്ഷക്ക് തീവെക്കുകയും ചെയ്തിരുന്നു.
പയ്യോളി എസ്.ഐ പി. ശശിധരൻെറ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോ൪ട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: ജാനകി. സഹോദരങ്ങൾ: രജീഷ്, രസ്ന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.