ചുവന്ന ചീര കഴുകിയപ്പോള്‍ പച്ച

പത്തനംതിട്ട: മാ൪ക്കറ്റിൽ നിന്ന് വാങ്ങിയ ചുവന്ന ചീര കഴുകിയപ്പോൾ പച്ച നിറമായി!. ഓരോ തവണ കഴുകുമ്പോഴും നിറം മാറിക്കൊണ്ടിരിക്കുന്ന ചീരയിൽ മാരക രാസപദാ൪ഥങ്ങൾ ഉണ്ടോയെന്നറിയാൻ കോന്നി ഭക്ഷ്യ ഗവേഷണ ലാബിൽ തിങ്കളാഴ്ച പരിശോധനക്ക് നൽകും. കലഞ്ഞൂ൪ ഗവ.ഹയ൪സെക്കൻഡറി സ്കൂളിലെ അധ്യാപകനായ സജയൻ ഓമല്ലൂ൪ പത്തനംതിട്ട ഓമല്ലൂ൪ ചന്തയിൽ നിന്ന് ശനിയാഴ്ച വാങ്ങിയ ചീരയാണ് നിറം ചേ൪ത്ത നിലയിൽ കിട്ടിയത്. ചീര വിഭവങ്ങളിൽ ചുവന്ന ഇലയുള്ളതിനാണ് വൻ ഡിമാൻഡ്.

പച്ച ഇലയുള്ള ചീരയുടെ ഇരട്ടി വിലയാണ് ചുവന്ന ചീരക്ക്.  ഇരട്ടി ലാഭമുണ്ടാക്കാനാണ് പച്ച ചീരയിൽ മായം കല൪ത്തി വിൽപ്പനക്കെത്തിക്കുന്നത്. പാകമായ ചീരയിൽ നിറം ചേ൪ത്ത് വെച്ചതിന് ശേഷമാണ് മാ൪ക്കറ്റിലെത്തിക്കുന്നത്. കടുത്ത ചുവപ്പ് നിറമുള്ളതിനാൽ വൻതോതിലാണ് ഇവ വിറ്റുപോകുന്നത്. പാചകം ചെയ്യാനെടുക്കുമ്പോഴാണ് നിറം പോകുന്നത് അറിയുന്നത്. ഇല വിഭവമായതിനാൽ ആരും പരാതിപ്പെടാറില്ല.
ഭക്ഷ്യഗവേഷണ ലാബിലെ പരിശോധനക്ക് ശേഷമേ രാസപദാ൪ഥങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ കഴിയു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.