ഷിന്‍ഡെക്കെതിരെ കേസെടുക്കണമെന്ന ആവശ്യം കോടതി തള്ളി

ന്യൂദൽഹി: ‘ഹിന്ദു ഭീകരത’ക്കെതിരെ പ്രസ്താവന നടത്തിയതിന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡെക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ദൽഹി കോടതി തള്ളി.
 പരാതിയിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയാണ് ദൽഹി അഡീഷനൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി ഹരജി തള്ളിയത്.
ഹരജിക്കാരൻെറ ആവശ്യവും അതിനാധാരമായി സമ൪പ്പിച്ച തെളിവുകളും പരിശോധിച്ചുവെന്ന് അഡീഷനൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കുൽദീപ് നാരായണൻ പറഞ്ഞു. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം ഇത്തരമൊരു കേസ് രജിസ്റ്റ൪ ചെയ്യുന്നതിന് കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെ അനുമതി തേടിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.