തിരുവനന്തപുരം: ട്രേഡ്യൂനിയൻ സമരത്തിൽ ഐ.എൻ.ടി.യു.സി പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻെറ പ്രസ്താവനക്കെതിരെ ഐ.എൻ.ടി.യു.സി. മന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്ന് സംസ്ഥാന പ്രസിഡൻറ് ആ൪. ചന്ദ്രശേഖരൻ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താനുള്ള പ്രസ്താവനയെ അവജ്ഞയോടെ തള്ളും. ഐ.എൻ.ടി.യു.സി വഞ്ചനപരമായ നിലപാടെടുത്തെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. വസ്തുതകൾ അറിയാത്തതിനാലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. മുല്ലപ്പള്ളിക്ക് ഐ.എൻ.ടി.യു.സിയുടെ നിലപാട് അറിയില്ല. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഐ.എൻ.ടി.യു.സിയെ സ്വതന്ത്ര സംഘടനയായാണ് കരുതിയിരിക്കുന്നത്. സോണിയഗാന്ധിയും എ.കെ. ആൻറണിയും സമരത്തെ അംഗീകരിക്കുന്ന സാഹചര്യമാണുള്ളത്. കക്ഷി രാഷ്ട്രീയത്തിനതീതമായി തൊഴിലാളികളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ഒരുമിച്ച് നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.