വനിതാ എസ്.ഐയുടെ സസ്പെന്‍ഷന്‍: പൊലീസില്‍ അതൃപ്തി

തിരുവനന്തപുരം: നിയമസഭാമന്ദിരത്തിന് മുന്നിൽ വനിതാ എം.എൽ.എമാരെ കൈയേറ്റം ചെയ്തെന്ന സംഭവത്തിൽ വനിതാ എസ്.ഐ കെ.കെ. രമണിയെ സസ്പെൻഡ് ചെയ്തതിൽ പൊലീസിൽ അസംതൃപ്തി പുകയുന്നു.
രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് എസ്.ഐയെ ബലിയാടാക്കിയതെന്നാണ് സേനാംഗങ്ങൾ ആരോപിക്കുന്നത്. ഇത് പൊലീസിൻെറ സ്വതന്ത്ര പ്രവ൪ത്തനത്തെ ബാധിക്കുമെന്ന വിലയിരുത്തലാണുള്ളത്. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടായാൽ പൊലീസ്  കൈയുംകെട്ടി നോക്കി നിൽക്കാനേ ഇത് വഴിവെക്കൂവെന്ന് സേനാംഗങ്ങൾ പറയുന്നു.
എന്തെങ്കിലും വീഴ്ചയുണ്ടായതായി പൊലീസ് ഉദ്യോഗസ്ഥ൪ നൽകിയ റിപ്പോ൪ട്ടിൽ പരാമ൪ശിക്കപ്പെട്ടിട്ടില്ല. ഏതെങ്കിലും ഉദ്യോഗസ്ഥൻെറ പേര് പോലും റിപ്പോ൪ട്ടിലില്ല. എന്നാൽ പ്രതിപക്ഷത്തെ തൃപ്തിപ്പെടുത്താനുള്ള തീരുമാനമാണ് സ൪ക്കാ൪ കൈക്കൊണ്ടതെന്നാണ് ആരോപണം. എം.എൽ.എമാരായ ഇ.എസ്. ബിജിമോൾ, ഗീതാഗോപി എന്നിവരെ പൊലീസ് ഉദ്യോഗസ്ഥ൪ ആക്രമിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തതായ പരാമ൪ശമൊന്നും സംഭവം അന്വേഷിച്ച എ.ഡി.ജി.പി എ. ഹേമചന്ദ്രൻെറ റിപ്പോ൪ട്ടിലുണ്ടായിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥ൪ക്ക് പരിക്കേറ്റതായി റിപ്പോ൪ട്ടിലുണ്ടായിരുന്നു. ഈ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ നിയമസഭയിൽ പ്രഖ്യാപിച്ചതാണ്.
മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഇത് ആവ൪ത്തിച്ചു. എന്നാൽ പ്രതിപക്ഷം സമരപ്രഖ്യാപനം നടത്തിയപ്പോൾ റിപ്പോ൪ട്ട് നൽകാൻ സിറ്റി പൊലീസ് കമീഷണ൪ പി. വിജയനോട് സ൪ക്കാ൪ നി൪ദേശിച്ചു. എ.ഡി.ജി.പിയുടെ റിപ്പോ൪ട്ട് നിലനിൽക്കെ കമീഷണറുടെ റിപ്പോ൪ട്ട് തേടുക കേട്ടുകേൾവിയില്ലാത്തതായിരുന്നു.
എ.ഡി.ജി.പിയേക്കാൾ ഉന്നതനായ ഉദ്യോഗസ്ഥൻെറ റിപ്പോ൪ട്ട് തേടുന്നതും ഒഴിവാക്കിയിരുന്നു. സിറ്റി പൊലീസ് കമീഷണ൪ സമ൪പ്പിച്ച റിപ്പോ൪ട്ടിലും ആരുടെയും പേര് പരാമ൪ശിച്ചിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥ൪ അൽപംകൂടി മാന്യമായി പെരുമാറണമായിരുന്നു എന്നാണ് അദ്ദേഹത്തിൻെറ റിപ്പോ൪ട്ടിലുണ്ടായിരുന്നത്.
എന്നാൽ പ്രതിപക്ഷത്തിന് ഈ വിഷയത്തിൽ മുഖംരക്ഷിക്കുക മാത്രമായിരുന്നു ലക്ഷ്യം. വനിതാ എം.എൽ.എമാ൪ നിയമസഭക്ക് മുന്നിൽ സത്യഗ്രഹം നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനും പ്രതിപക്ഷത്തിനും അതും മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല.
അതിനൊടുവിലാണ്  സ൪ക്കാ൪ പ്രതിനിധികളുമായുണ്ടാക്കിയ ധാരണയിൽ ചില പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിയെടുത്ത് പ്രശ്നം അവസാനിപ്പിക്കാമെന്ന് തീരുമാനിച്ചതെന്ന ആരോപണവുമുണ്ട്.
പൊലീസ് ഉദ്യോഗസ്ഥ൪ക്കെതിരെ നടപടിയെടുക്കരുതെന്ന് പൊലീസ്, പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ഭാരവാഹികളും സ൪ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രശ്നം എങ്ങനെയും പരിഹരിക്കുക മാത്രമായിരുന്നു സ൪ക്കാറിന് മുന്നിൽ.
സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന വനിതാ പൊലീസുകാ൪ക്കെതിരെ നടപടിയെടുത്താൽ വൻ പ്രശ്നങ്ങൾക്കിടയാക്കുമെന്ന വിലയിരുത്തലിൻെറ അടിസ്ഥാനത്തിലാണ് ഒടുവിൽ ടീമിനെ നയിച്ച എസ്.ഐ രമണിയെ സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം സ൪ക്കാ൪ കൈക്കൊണ്ടത്. പൊലീസിൻെറ മനോവീര്യം തക൪ക്കാൻ മാത്രമേ നടപടി കാരണമാകൂയെന്ന് സേനാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.