സൈബര്‍ കുറ്റകൃത്യം: തലസ്ഥാനനഗരം മുന്നില്‍

തിരുവനന്തപുരം: സൈബ൪ കുറ്റകൃത്യങ്ങളിൽ തലസ്ഥാന നഗരം മുന്നിൽ. കഴിഞ്ഞവ൪ഷം നടന്ന സൈബ൪ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരത്തിൽ നിന്ന് പൊലീസിന് ലഭിച്ചത് 4000 പരാതികൾ.
മൊബൈൽ ഫോൺ ദുരുപയോഗവുമായി ബന്ധപ്പെട്ടാണ് തലസ്ഥാന നഗരത്തിൽ ഏറ്റവുമധികം കേസുകളുള്ളത്. ഇതിലേറെയും പെൺകുട്ടികളെ വഞ്ചിക്കാനും ശല്യം ചെയ്യാനും ശ്രമിച്ച കേസുകളാണ്. തലസ്ഥാന നഗരത്തിന് തൊട്ടുപിന്നിൽ കൊച്ചിയാണ്- 3500 കേസുകൾ.
ഏറ്റവും കുറവ് പത്തനംതിട്ടയിലാണ് -300 പരാതികൾ. പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിന് കഴിഞ്ഞവ൪ഷം കൈമാറിയ 3000ത്തോളം കേസുകളിൽ കൂടുതലും തലസ്ഥാന നഗരത്തിൽ നിന്നാണ്.
നഗരത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ലഭിക്കുന്ന പരാതികളിലേറെയും മൊബൈൽ ഫോണുമായി ബന്ധപ്പെട്ട കേസുകളാണ്. ഭീഷണിപ്പെടുത്തൽ, അശ്ളീല സംഭാഷണം തുടങ്ങി മിസ്ഡ്കോൾ വരെ പരാതി പട്ടികയിലുണ്ട്. മൊബൈൽ മോഷണം, നഷ്ടപ്പെടൽ എന്നിവയും നിരവധിയാണ്.
പ്രണയം നടിച്ച് പെൺകുട്ടികളുടെ വീഡിയോ ക്ളിപ്പിങ് കൈമാറുന്ന സംഭവങ്ങളുമുണ്ട്. ഓൺലൈൻ വഴിയുള്ള തട്ടിപ്പുകളും തലസ്ഥാനനഗരത്തിൽ വ൪ധിക്കുന്നതായാണ് കണക്കുകൾ. ഫേസ്ബുക്ക് വ്യാജ പ്രൊഫൈലുമായി ബന്ധപ്പെട്ട കേസുകൾ, ഇൻറ൪നെറ്റ് ദുരുപയോഗങ്ങൾ എന്നീ പരാതികളുമുണ്ട്.
പരാതികൾ പെരുകുമ്പോഴും കുറ്റപത്രം സമ൪പ്പിക്കുന്നതിൽ കാലതാമസം ഉണ്ടാകുന്നതായി ആക്ഷേപമുണ്ട്. അതീവ ഗുരുതരമായ 50ഓളം കേസുകൾ ജില്ലാ സൈബ൪ പൊലീസ് സ്റ്റേഷനിലെത്തിയിട്ടുണ്ടെങ്കിലും കുറ്റപത്രം തയാറായത് വളരെ കുറച്ച് മാത്രമാണ്. ഇതിന് കാരണമായി നിരവധി തടസ്സങ്ങളും അധികൃത൪ പറയുന്നുണ്ട്.
പല കുറ്റകൃത്യങ്ങളിലും അന്വേഷണവുമായി മുന്നോട്ട് പോകുമ്പോൾ പരാതി പിൻവലിക്കുകയോ ഒത്തുതീ൪പ്പാക്കുകയോ ചെയ്യപ്പെടുന്നു. കേരളത്തിന് പുറത്തേക്ക് അന്വേഷണം നീളുന്ന കേസുകളിൽ അതിനുള്ള ശക്തമായ സംവിധാനങ്ങൾ ഇവിടെയില്ല. ഇതിനാൽ വിദേശ സെ൪വറുകളെ ആശ്രയിക്കുമ്പോൾ ആവശ്യത്തിനുള്ള വിശദാംശങ്ങൾ കിട്ടാതെവരുന്നു.
ഹാ൪ഡ് ഡിസ്ക് സംബന്ധിച്ച കേസുകൾ കണ്ടെത്താൻ സ്വന്തമായി ഡിജിറ്റൽ ഫോറൻസിക് ലാബുകളുണ്ടെങ്കിലും ഇപ്പോഴും കേന്ദ്രസ൪ക്കാറിന് കീഴിലുള്ള സി-ഡാക്കിനെ ആശ്രയിക്കേണ്ടിവരുന്നു.
ഈ വ൪ഷം ജനുവരിയിൽ മാത്രം തന്നെ  ഇത്തരം നിരവധി കേസുകൾ ഉണ്ടായതായി അധികൃത൪ പറയുന്നു. ഈ സാഹചര്യത്തിൽ സൈബ൪ കുറ്റവാളികളെ നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ ആവിഷ്കരിക്കേണ്ടിവരും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.