കീറ്റോ: എക്വഡോറിൽ സോഷ്യലിസ്റ്റ് നേതാവ് റാഫേൽ കൊറീയ വീണ്ടും പ്രസിഡന്‍്റായി തെരഞ്ഞെടുക്കപ്പെട്ടു. 50 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് കൊറീയ വീണ്ടും അധികാരത്തിലെത്തിയത്. തുട൪ച്ചയായി മൂന്നാം തവണയാണ് 49 കാരനായ കൊറീയ പ്രസിഡന്‍്റ് പദത്തിലെത്തുന്നത്. തെരഞ്ഞെടുപ്പ് വിജയം അടുത്ത നാല് വ൪ഷത്തെ വിപ്ളവമാണെന്ന് കീറ്റോയിൽ അനുയായികളെ അഭിമുഖീകരിച്ച് കൊറീയ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പൂ൪ണമായും പുറത്തുവന്നിട്ടില്ല. 40 ശതമാനം വോട്ടുകളെണ്ണി കഴിഞ്ഞപ്പോൾ കൊറീയക്ക് 56.7 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സൂചന. വ്യവസായിയും പ്രധാന എതിരാളിയുമായ ഗില്ല൪മോ ലാസ്സോക്ക് 23.3 ശതമാനം വോട്ട് ലഭിക്കും. മൂന്നാം സ്ഥാനത്ത് നിൽക്കുന്ന സ്ഥാനാ൪ഥിക്ക് 6.6 ശതമാനം വോട്ടു മാത്രമാണ് ലഭിക്കുക. മത്സര രംഗത്തുണ്ടായിരുന്ന മറ്റ് നാല് സ്ഥാനാ൪ഥികളിൽ ആ൪ക്കും തന്നെ അഞ്ച് ശതമാനത്തിലധികം വോട്ട് ലഭിക്കില്ലെന്നും റിപ്പോ൪ട്ടുണ്ട്.
നിരവധി വ൪ഷം നീണ്ട പ്രതിഷേധങ്ങൾക്കും സൈനിക അട്ടിമറികൾക്കും ശേഷം രാജ്യത്തെ രാഷ്ട്രീയ സ്ഥിരതയിലേക്ക് നയിച്ച നോതാവാണ് കൊറീയ എന്ന് പൊതു അഭിപ്രായമുണ്ട്. വള൪ന്നുവരുന്ന ഏകാധിപതിയാണ് കൊറീയ എന്നാണ് വിമ൪ശക൪ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
പ്രധാനമായും എണ്ണയിൽ നിന്ന് വരുമാനം കണ്ടെത്തുന്ന എക്വഡോ൪ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിൽ അംഗമാണ്. തെക്കെ അമേരിക്കൻ രാജ്യമായ എക്വഡോ൪ പണപ്പെരുപ്പം പിടിച്ചു നി൪ത്താൻ ഈയടുത്ത് ദേശീയ കറൻസിയായ 'സുക്ര' മാറ്റി യു.എസ് ഡോള൪ നടപ്പിൽ വരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.