ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ബാന്‍ കി മൂണ്‍

യു.എൻ: ഇന്ത്യയും പാകിസ്താനും സംയമനം പാലിച്ച് അതി൪ത്തിയിലെ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ബാൻകി മൂൺ ആവശ്യപ്പെട്ടു. അതി൪ത്തി ലംഘനങ്ങൾക്കെതിരെ ഇരുരാജ്യങ്ങളും ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മൂൺ പറഞ്ഞു.

ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്കടുത്ത് നൗഷേര മേഖലയിൽ കടന്നു കയറിയ പാകിസ്താൻ സൈനികനെ ഇന്ത്യൻ സേന വധിച്ച വിവരം യു.എൻ സെക്രട്ടറി ജനറലിന്റെശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെവക്താവ് മാ൪ടിൻ നെസി൪കി പറഞ്ഞു.

ഒരു മാസം മുമ്പ് അതി൪ത്തി കടന്ന് രണ്ട് ജവാന്മാരെ കൊലപ്പെടുത്തിയ ശേഷം ഏറ്റവും അവസാനം നിയന്ത്രണരേഖയിലെ കൃഷ്ണഘാട്ടി മേഖലയിൽ വെള്ളിയാഴ്ചയും പാകിസ്താൻ വെടിനി൪ത്തൽ ലംഘിച്ചിരുന്നു. സംഭവത്തിൽ രണ്ട് ജവാൻമാ൪ക്ക് പരുക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.