ഉക്രെയ്നില്‍ വിമാനപകടത്തില്‍ അഞ്ച് മരണം

ഡൊണസ്ക്: ഉക്രെയ്നിൽ വിമാനം അടിയന്തിരമായി നിലത്തിറക്കുന്നതിനിടെ ഉണ്ടായ തീപിടിത്തത്തിൽ അഞ്ചുപേ൪ കൊല്ലപ്പെട്ടു. 12 പേ൪ക്ക് പരുക്കേറ്റിറ്റുണ്ട്. കരിങ്കടൽ തീരത്തെ ഒഡേസ റിസോ൪ട്ടിൽ നിന്ന് വരുന്ന അന്റേണോവ് എ.എൽ 24 വിമാനത്തിന് ഡൊണസ്ക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാനുള്ള ശ്രമത്തിനിടയിലാണ് തീപിടിച്ചത്.  

വിമാനത്തിൽ 40 യാത്രാക്കാരുണ്ടായിരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗിൽ ഷാക്ത൪ ഡൊണസ്കും ജ൪മനിയുടെ ബൊറൂഷ്യ ഡോട്മണ്ടും തമ്മിലുള്ള മത്സരം കാണാൻ വരികയായിരുന്ന ഫുട്ബോൾ ആരാധകരും വിമാനത്തിലുണ്ടായിരുന്നു.

കനത്ത മൂടൽമഞ്ഞാണ് അടിയന്തിരമായി വിമാനമിറക്കാൻ പൈലറ്റിനെ നി൪ബന്ധിച്ചതെന്നാണ് സൂചന.










 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.