‘നൂറു കോടി ഉണരുന്നു’ ആംനസ്റ്റി കാമ്പയിന്‍ ഇന്ന്

ന്യൂദൽഹി: അതിക്രമങ്ങൾക്കെതിരെ  പ്രതികരിക്കാൻ ഇന്ത്യൻ സ്ത്രീകൾക്ക് ആംനസ്റ്റിയുടെ ഏകീകൃത നമ്പ൪. ഇനിമുതൽ 092437-23939 എന്ന നമ്പറിൽ വിളിച്ച് രാജ്യത്തെ സ്ത്രീ സമൂഹത്തിന് തങ്ങളുടെ അനുഭവങ്ങളും ചിന്തകളും പങ്കുവെക്കാം. ‘നൂറു കോടി ഉണരുന്നു’ (വൺ ബില്യൺ റൈസിങ്) എന്ന പേരിൽ ആംനസ്റ്റി ഇൻറ൪നാഷനൽ 197 രാജ്യങ്ങളിൽ വ്യാഴാഴ്ച നടത്തുന്ന കാമ്പയിനിൻെറ ഭാഗമായാണ് ഇന്ത്യയിൽ നമ്പ൪ ഏ൪പ്പെടുത്തിയത്്.
നമ്പ൪ വഴി സ്ത്രീകൾക്ക് തങ്ങളെ അവഗണിക്കുന്ന ലോകത്തോടുള്ള പ്രതികരണവും  പ്രതിഷേധവും അറിയിക്കാമെന്നും പുരുഷന്മാ൪ക്ക് സ്ത്രീകളോട് ഐക്യദാ൪ഢ്യം പ്രകടിപ്പിക്കാമെന്നും ആംനസ്റ്റി വ്യക്തമാക്കി. അതിക്രമങ്ങൾ അവസാനിപ്പിക്കാൻ തങ്ങളാലാവുന്നത് ചെയ്യുമെന്ന് പുരുഷന്മാ൪ പ്രതിജ്ഞയെടുക്കണം. രാജ്യത്തിൻെറ ഏതു ഭാഗത്തുനിന്നും നമ്പ൪ ഡയൽ ചെയ്യാം. കൂടുതൽ അറിയാൻ 092437-23939ൽ വിളിച്ചാൽ മതി.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം ഇനിയും അനുവദിക്കാനാവില്ലെന്ന് 197 രാജ്യങ്ങളിലെ ജനങ്ങൾ വ്യാഴാഴ്ചത്തെ കാമ്പയിനിൽ പ്രഖ്യാപിക്കും. സ്ത്രീ സംഘടനകൾ, കലാസാംസ്കാരികം, അസംഘടിത മേഖല തുടങ്ങി വിവിധ മേഖലകളിലുള്ളവ൪ വ്യാഴാഴ്ച ഒരുമിക്കുമെന്നും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ആംനസ്റ്റി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.