ഡെൻപസാ൪: ഇന്തോനേഷ്യയിലേക്ക് മയക്കുമരുന്നു കടത്തിയെന്ന കുറ്റത്തിന് വധശിക്ഷക്ക് വിധിക്കപ്പെട്ട ബ്രിട്ടീഷ് വനിത ഇന്തോനേഷ്യയിലെ ഒരു ഹൈകോടതിയിൽ അപ്പീൽ നൽകിയതായി അവരുടെ അഭിഭാഷകൻ അറിയിച്ചു. ലിൻഡ്സേ സാൻഡിഫോ൪ഡ് എന്ന 56കാരിയാണ് ബാലിദ്വീപിലേക്ക് അഞ്ചു കിലോ കൊക്കയിൻ കടത്തിയെന്ന കുറ്റത്തിന് കഴിഞ്ഞ ജനുവരിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടത്.
അന്വേഷണവുമായി സഹകരിച്ച ലിൻഡ്സേക്ക് ലഭിച്ച ശിക്ഷ അനീതിയാണെന്നും ഇവരുടെ സഹായംകൊണ്ടാണ് മറ്റു നാല് പ്രതികളെ പിടികൂടാൻ സാധിച്ചതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ നാലുപേ൪ക്ക് ലിൻഡ്സേയുടേതിനേക്കാൾ കുറഞ്ഞ ശിക്ഷയാണ് ലഭിച്ചതെന്നും അതുകൊണ്ടുതന്നെ ഇവരുടെ വധശിക്ഷ നീതീകരിക്കാനാകില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
മക്കളുടെ ജീവൻ രക്ഷിക്കാനായി മയക്കുമരുന്നു കടത്താൻ താൻ നി൪ബന്ധിയതാണെന്നാണ് വനിതയുടെ വാദം. എന്നാൽ, മികച്ച വിനോദസഞ്ചാരകേന്ദ്രമെന്ന ബാലിദ്വീപിൻെറ സൽപേര് പ്രതി കളങ്കപ്പെടുത്തിയതായാണ് കോടതി വ്യക്തമാക്കിയത്.
ഹൈകോടതിയും നിഷേധിച്ചാൽ ലിൻഡ്സേക്ക് സുപ്രീംകോടതിയെ സമീപിക്കാം. അവസാനരക്ഷാമാ൪ഗമായി പ്രസിഡൻറിനെയും ആശ്രയിക്കാം. 2008നുശേഷം ഇന്തോനേഷ്യയിൽ ആരെയും തൂക്കിലേറ്റിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.