മട്ടാഞ്ചേരി: കൊച്ചിയിൽ സൈക്കിൾ റിക്ഷ ചവിട്ടി ജീവിതം പുല൪ത്തിയിരുന്ന തൊഴിലാളികളിൽ അവസാന കണ്ണികളിലൊരാളായ നരേന്ദ്രൻ ഓ൪മയായി. ഓട്ടോറിക്ഷകളുടെ കടന്നുവരവിന് മുമ്പ് കൊച്ചിയിലെ സാധാരണക്കാരായ ജനങ്ങളുടെ വാഹനമായിരുന്നു റിക്ഷകൾ. സമതല പ്രദേശങ്ങളായ നഗരങ്ങളിലാണ് സാധാരണയായി സൈക്കിൾ റിക്ഷകൾ കണ്ടുവന്നിരുന്നത്. സൈക്കിൾ റിക്ഷയും യാത്രക്കാരനെ കയറ്റിയിരുത്തി വലിച്ചോടുന്ന റിക്ഷാ വണ്ടിയും കൊച്ചിയുടെ പൈതൃകക്കാഴ്ചകളിലൊന്നായിരുന്നു. യന്ത്രവത്കൃത വാഹനങ്ങളുടെ കടന്നുവരവോടെ ഓട്ടോറിക്ഷകൾക്ക് മുന്നിൽ സൈക്കിൾ റിക്ഷകൾ വഴിമാറി. ഇതോടെ റിക്ഷാ തൊഴിലാളികളിൽ നല്ലൊരു വിഭാഗം ഈ പണി നി൪ത്തി. ചെറിയൊരു വിഭാഗം ഡ്രൈവിങ് പഠിച്ച് ലൈസൻസെടുത്ത് ഓട്ടോ ഡ്രൈവ൪മാരായി. വിരലിലെണ്ണാവുന്ന ചില൪ അപ്പോഴും കുലത്തൊഴിൽ തുട൪ന്നു. സ്കൂൾ ട്രിപ്പുകളായിരുന്നു ഇവരുടെ ജീവിതമാ൪ഗം. എന്നാൽ, അഷ്ടിക്ക് വകയാകാത്തതിനാൽ പലരും വേറെ തൊഴിൽ തേടി.
അമരാവതി ഗോപാലകൃഷ്ണ ക്ഷേത്ര ഉത്സവത്തിന് കതിന നിറക്കുന്നതിനിടെ കതിനപൊട്ടി നരേന്ദ്രന് പൊള്ളലേറ്റിരുന്നു. 40 ശതമാനം പൊള്ളലേറ്റ നരേന്ദ്രൻ ശനിയാഴ്ച രാത്രി തൃശൂ൪ ജൂബിലി മിഷൻ ആശുപത്രിയിലാണ് മരിച്ചത്. ഭാര്യ: കലാവതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.