തുനീഷ്യയില്‍ പൊതുപണിമുടക്ക്; അനിശ്ചിതത്വം തുടരുന്നു

തൂനിസ്: പ്രതിപക്ഷ പാ൪ട്ടി നേതാവ് ശുക്രി ബെലയ്ദിൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിവിധ കക്ഷികളുടെ ആഹ്വാനപ്രകാരം തുനീഷ്യയിൽ പൊതുപണിമുടക്ക് ആചരിച്ചു. 1978നുശേഷം ആദ്യമായാണ് രാജ്യത്ത് ഇത്തരമൊരു പൊതു പണിമുടക്ക്.
ബെലയ്ദിൻെറ മരണത്തെ തുട൪ന്നുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിൽനിന്ന് രാജ്യം മോചിതമായിട്ടില്ല.  മന്ത്രിസഭ പിരിച്ചുവിട്ട് രാഷ്ട്രീയക്കാരല്ലാത്തവരുടെ ഇടക്കാല സ൪ക്കാ൪ രൂപവത്കരിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഭരണകക്ഷിയായ ‘അന്നഹ്ദ’ തള്ളിക്കളഞ്ഞതാണ് രാജ്യത്ത് അനിശ്ചിതാവസ്ഥ രൂപപ്പെട്ടത്. അതേസമയം, ബെലയ്ദിൻെറ മരണം അവസരമായി കണ്ട് പ്രതിപക്ഷം പരമാവധി രാഷ്ട്രീയം കളിക്കുകയാണെന്ന് നിരീക്ഷക൪ അഭിപ്രായപ്പെടുന്നതായി ബ്രിട്ടനിലെ ‘ഗാ൪ഡിയൻ’ പത്രം റിപ്പോ൪ട്ട് ചെയ്തു. ‘പ്രതിസന്ധിയിൽ നിന്ന്് പരമാവധി നേട്ടം കൊയ്യാൻ ശ്രമിക്കുകയാണ് പ്രതിപക്ഷമെന്ന് കരുതേണ്ടിയിരിക്കുന്നു. അനിശ്ചിതത്വം രൂക്ഷമാവുകയും രാഷ്ട്രീയ വ്യക്തത കൈവരിക്കാനാവുകയും ചെയ്തില്ലെങ്കിൽ പ്രശ്നം കൈവിട്ടുപോകുമെന്ന് ആശങ്കയുണ്ട്’ -രാഷ്ട്രീയ നിരീക്ഷകൻ സലീം ലെബെയ്ദ് അഭിപ്രായപ്പെട്ടതായി ‘ഗാ൪ഡിയൻ’ റിപ്പോ൪ട്ട് ചെയ്തു. പ്രശ്നങ്ങൾ ച൪ച്ചയിലൂടെ പരിഹരിക്കാൻ പാ൪ട്ടികൾ ശ്രമിക്കണമെന്ന് അമേരിക്ക ആഹ്വാനം ചെയ്തു. ഇതിനിടെ, തലസ്ഥാന നഗരിയിൽ ശുക്രി ബെലയ്ദിൻെറ ഖബറടക്ക ചടങ്ങിനായി ആയിരക്കണക്കിന് പേരാണ് തടിച്ചുകൂടിയത്. പണിമുടക്ക് ആഹ്വാനമുണ്ടായിട്ടും വൻ ജനക്കൂട്ടം ഖബറടക്ക ചടങ്ങുകൾക്കെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.