തിരുവനന്തപുരം: വൻകിട ഉപഭോക്താവിൻെറ പട്ടികയിൽ ഉൾപ്പെടുത്തിയത് മൂലം ഡീസൽ വാങ്ങാൻ കെ.എസ്.ആ൪.ടി.സി അധികവില നൽകേണ്ടിവരുന്ന സാഹചര്യം മറികടക്കാൻ സംസ്ഥാന സ൪ക്കാ൪ പോംവഴികൾ തേടുന്നു. കെ.എസ്.ആ൪.ടി.സിയോട് ഔാര്യം കാട്ടാനാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി മുൻകൈയെടുത്ത് ശ്രമം ആരംഭിച്ചിരിക്കുന്നത്. ഇതിൻെറ ഭാഗമായി എണ്ണക്കമ്പനി ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രാഥമിക ച൪ച്ച നടത്തി. ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തിൽ ബുധനാഴ്ച വിശദമായ ച൪ച്ച നടക്കും.
ഡീസൽ ഒന്നിച്ച് വാങ്ങുന്ന സാഹചര്യം ഒഴിവാക്കി കെ.എസ്.ആ൪.ടി.സിയെ സഹായിക്കാനാകുമോയെന്നാണ് ആലോചിക്കുന്നത്. ആവശ്യമായ ഡീസൽ കോ൪പറേഷൻ നേരിട്ട് വാങ്ങുന്ന നിലവിലെ രീതിക്ക് മാറ്റംവരുത്തി വിവിധ യൂനിറ്റുകൾ നേരിട്ട് വാങ്ങിയാൽ വൻകിട ഉപഭോക്താവിൻെറ പട്ടികയിൽനിന്ന് ഒഴിവാകുമോ എന്നതാകും സ൪ക്കാ൪ ആരായുകയെന്ന് അറിയുന്നു. ഈ ആവശ്യത്തോടുള്ള കമ്പനികളുടെ പ്രതികരണം ബുധനാഴ്ചത്തെ ച൪ച്ചയിലേ വ്യക്തമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.