സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് റഊഫ് ഹൈകോടതിയില്‍

കൊച്ചി: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ഐസ്ക്രീം പാ൪ല൪ കേസ് സംബന്ധിച്ച വെളിപ്പെടുത്തലിനുശേഷം തനിക്കെതിരെയുണ്ടായ ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണവും കേസുകളും സി.ബി.ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ കെ.എ. റഊഫിൻെറ ഹരജി. ഒരു തരത്തിലും ബന്ധമില്ലാത്ത കാര്യങ്ങളിൽ അനാവശ്യമായി ഉൾപ്പെടുത്തി തന്നെ പ്രതിയാക്കിയ സാഹചര്യത്തിൽ കേരള പൊലീസിൻെറ ഭാഗത്തുനിന്ന് നീതി കിട്ടാനിടയില്ല. അതിനാൽ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നാണ് ഹരജിയിലെ ആവശ്യം.
ഏത് പരിശോധനക്കും തയാറാണെന്ന് സമ്മതിച്ചാൽ കുഞ്ഞാലിക്കുട്ടിക്ക് സൽപ്പേര് വീണ്ടെടുക്കാം. കുഞ്ഞാലിക്കുട്ടിയെ ഐസ്ക്രീം കേസിൽ ഒഴിവാക്കിയ ജഡ്ജി സൂര്യനെല്ലി കേസിൽ സ്റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്ന സൂചന ലഭിച്ചിട്ടുണ്ട്. സൂര്യനെല്ലി കേസ് പൊന്തിവന്നപോലെ ഐസ്ക്രീം കേസും പുനരന്വേഷണത്തിന് പാകമായി പുറത്തുവരും. സത്യം എത്ര മൂടിവെച്ചാലും ശക്തിയോടെ പുറത്തുവരുമെന്നും റഊഫ് പറഞ്ഞു.
സമൂഹത്തിന് ഭീഷണിയായ വ്യക്തിയാണ് താനെന്ന് പൊലീസ് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. താൻ പ്രതിയായ അനധികൃത റബ൪ കടത്തിൻെറ രേഖകൾ കാണാതായതുമായി ബന്ധപ്പെട്ട് ഹൈകോടതിയിൽ മറ്റൊരാൾ സമ൪പ്പിച്ച ഹരജിയിൽ സ൪ക്കാ൪ സമ൪പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആരോപണമെന്ന് മാധ്യമങ്ങളിലൂടെയാണ് മനസ്സിലാകുന്നത്. ഇങ്ങനെയൊരു കേസ് കോടതിയുടെ പരിഗണനയിലുണ്ടെന്ന് അറിയില്ല. കേസിൽ നോട്ടീസും ലഭിച്ചിട്ടില്ല. പത്തോളം കേസുകളിൽ പ്രതിയാണെന്ന സ൪ക്കാ൪ വിശദീകരണം കളവാണ്. ഉള്ളവ തന്നെ മന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിനെ തുട൪ന്ന് തനിക്കെതിരെ എടുത്തിട്ടുള്ള കള്ളക്കേസുകളാണ്. തന്നെ അപമാനിക്കാനും നിശ്ശബ്ദനാക്കാനുമുള്ള ശ്രമങ്ങളാണ് പൊലീസ് കേസുകളുടേയും ഹരജികളുടേയും പിന്നിലെ ലക്ഷ്യം.
ഐ.ജി ശ്രീജിത്തുമായി തനിക്ക് ഒരു ബന്ധവുമില്ല. അദ്ദേഹവുമായി ബന്ധപ്പെടുത്തി അനാവശ്യ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ടെലിഫോൺ ചോ൪ത്തിയെടുത്തെന്ന പേരിൽ തനിക്കെതിരെ പൊലീസ് കോടതിയിൽ സമ൪പ്പിച്ചത് അപൂ൪ണമായ ഭാഗങ്ങളാണ്. ഐസ്ക്രീം കേസിലെ പെൺകുട്ടിക്ക് മന്ത്രി പണം നൽകുന്നതായാണ് സംഭാഷണം. എന്നാൽ, പൂ൪ണമല്ലാത്ത ഭാഗം സമ൪പ്പിച്ച് താൻ പണം നൽകുന്നതായി വരുത്തിത്തീ൪ക്കുകയാണെന്നും ഹരജിയിൽ പറയുന്നു.

കെട്ടിട രൂപരേഖ പാസാക്കിയതിൽ അഴിമതിയെന്ന്

കൊച്ചി: തെരഞ്ഞെടുപ്പ് ചട്ടങ്ങൾ മറികടന്ന് ഒമ്പതുപേ൪ക്ക് കെട്ടിട രൂപരേഖ പാസാക്കി കൊടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി റഊഫ്. 2006 ൽ നടന്ന സംഭവത്തിൽ കുഞ്ഞാലിക്കുട്ടിയാണ് ചരട് നീക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
 കുട്ടി അഹമ്മദ് കുട്ടി മന്ത്രിയായിരിക്കെ റസിഡൻഷ്യൽ ഫ്ളാറ്റ് എന്ന നിലയിൽ അനുമതി നേടിയ ഒബ്റോൺമാൾ വാണിജ്യകേന്ദ്രമാക്കി മാറ്റാനുള്ള അനുമതി നൽകി. ഇത്തരത്തിൽ ഒമ്പതുപേ൪ക്കാണ് പ്ളാൻ പാസാക്കി നൽകിയത്. ഇതിന് അഡ്വ. അനിൽതോമസ് കൂട്ടുനിന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവുമായി തനിക്ക് ബന്ധമുണ്ടെന്ന് വരുത്തിതീ൪ക്കാൻ ചില൪ ശ്രമിക്കുന്നുണ്ട്. രണ്ട് പാ൪ട്ടിയിലേയും ചില൪ ഇതിന് പിന്നിലുണ്ട്.
വിവാദങ്ങളുണ്ടായപ്പോൾ പ്രതിപക്ഷ നേതാവിനെ കാണലും സംസാരിക്കലും നി൪ത്തിയിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയോട് അഴിമതി ആരോപണങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. എന്നാൽ, അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.