യു.ഡി.എഫ് ഭരണത്തിനേറ്റ പ്രഹരം -പിണറായി

തിരുവനന്തപുരം: സൂര്യനെല്ലി ക്കേസ് അട്ടിമറിക്കാൻ മുൻ യു.ഡി.എഫ് സ൪ക്കാറിൻെറ കാലത്ത്  നടത്തിയ നിഗൂഢ ശ്രമങ്ങളെയും ലൈംഗിക പീഡനക്കേസിലെ പ്രതികളെ രക്ഷിക്കാൻ ഭരണസംവിധാനം ദുരുപയോഗപ്പെടുത്തിയതിനെയും സംബന്ധിച്ച് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രത്യേകം അന്വേഷിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആവശ്യപെട്ടു. സുപ്രീംകോടതി വിധി യു.ഡി.എഫ് ഭരണത്തിൻെറ കരണത്തേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
16 വയസ്സ് മാത്രമുണ്ടായിരുന്ന പെൺകുട്ടിയെ 40 ദിവസത്തോളം തുട൪ച്ചയായി 42 പേ൪ പീഡിപ്പിച്ച കേസിലെ പ്രതികളെ ഹൈകോടതി വിട്ടയക്കുന്നതിന് വഴിയൊരുക്കിയത് മുൻ യു.ഡി.എഫ് ഭരണമാണ്. പ്രതികളെ വിട്ടയച്ച വിധിയിൽ നടുക്കവും അദ്ഭുതവും പ്രകടിപ്പിച്ചതിലൂടെ ജുഡീഷ്യറിയുടെ വിശ്വാസ്യത സുപ്രീംകോടതി കാത്തുസൂക്ഷിച്ചിരിക്കുകയാണ്.  സുപ്രീംകോടതിയിലെ കേസിൽ പെൺകുട്ടിക്ക് വേണ്ടി വാദിക്കേണ്ട സ൪ക്കാ൪ അഭിഭാഷകൻ ഹാജരാകാതെ കേസ് നീട്ടിക്കൊണ്ടു പോയി പ്രതികളെ രക്ഷിക്കാനും പരിശ്രമിച്ചിരുന്നു. അത് ഇപ്പോഴത്തെ യു.ഡി.എഫ് ഭരണത്തിലാണുണ്ടായതെന്നും പിണറായി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.