ലോഡ് ഇറക്കുന്നത് സംബന്ധിച്ച തര്‍ക്കം: തൊഴിലാളി കരാറുകരനെ വെടിവെച്ചു

ആലപ്പുഴ: ലോഡ് ഇറക്കുന്നത് സംബന്ധിച്ച് ഉണ്ടായ ത൪ക്കത്തിനിടെ സി.ഐ.ടി.യു തൊഴിലാളി കരാറുകാരനെ വെടിവെച്ചു. ഹരിപ്പാട് കരുവാറ്റ ഹൈസ്കൂളിനു സമീപം വ്യാഴായ്ച രാവിലെ 10.30ഓടെയാണ് സംഭവം.

സ്വന്തം മിനി ലോറിയിൽ വീടു നി൪മാണത്തിനാവശ്യമായ മെറ്റലുമായെത്തിയ കരാറുകാരൻ കരുവാറ്റ ധനേഷ് ഭവനത്തിൽ ബാബു എന്ന സുരേഷ് കുമാറും (45) തൊഴിലാളിയായ പനമുറ്റത്ത് രമേശനും (47) തമ്മിൽ ലോഡ് ഇറക്കുന്നതു സംബന്ധിച്ച് വാക്കുത൪ക്കം ഉണ്ടാവുകയായിരുന്നു. ഇത് സംഘട്ടനത്തിൽ കലാശിക്കുകയും ചെയ്തു. വീട്ടിലേക്ക് മടങ്ങിയ രമേശൻ തോക്കുമായി തിരിച്ചെത്തി സുരേഷ് കുമാറിനെ വെടിവെയ്ക്കുകയായിരുന്നു.

സുരേഷിന്റെഇടതുതോളിനു താഴെ നെഞ്ചിനു മുകളിലായാണ് വെടിയേറ്റത്. ഇയാളെ ആദ്യം ഹരിപ്പാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. രമേശനെ  പൊലീസ് അറസ്റ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.