മലപ്പുറം: ‘വീട്ടുമുറ്റത്തൊരു ത്രിവേണി’ പദ്ധതിയുടെ ഭാഗമായി 25 സഞ്ചരിക്കുന്ന ത്രിവേണി സൂപ്പ൪മാ൪ക്കറ്റുകളുടെ ഫ്ളാഗ് ഓഫ് വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നി൪വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകൾ നൽകുന്ന പദ്ധതിയുടെ അവസാനഘട്ടമായാണ് ജില്ലയിലേക്ക് അനുവദിച്ചത്.
എം.എൽ.എമാരായ പി.കെ. ബഷീ൪, എം. ഉമ്മ൪, കെ. മുഹമ്മദുണ്ണി ഹാജി, കെ.എൻ.എ. ഖാദ൪, സി. മമ്മൂട്ടി എന്നിവ൪ മൊബൈൽ സ്റ്റോറുകളുടെ താക്കോൽ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹ്റ മമ്പാട് ആദ്യവിൽപന നടത്തി. ജില്ലാ കലക്ട൪ എം.സി. മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി.
കലക്ടറേറ്റിലെ നന്മ സ്റ്റോറിൻെറ ഉദ്ഘാടനം പി. ഉബൈദുല്ല എം.എൽ.എ നി൪വഹിച്ചു. നഗരസഭാ ചെയ൪മാൻ കെ.പി. മുഹമ്മദ് മുസ്തഫ ആദ്യവിൽപന നടത്തി. കൺസ്യൂമ൪ഫെഡ് പ്രസിഡൻറ് അഡ്വ. ജോയി തോമസ്, നഗരസഭാഗം സി. സുജാത, കൺസ്യൂമ൪ഫെഡ് മുൻ എക്സി. ഡയറക്ട൪ പി. നന്ദകുമാ൪, ഇ. മുഹമ്മദ് കുഞ്ഞി, പി. അബ്ദുൽഹമീദ്, സബാഹ് പുൽപറ്റ, കൺസ്യൂമ൪ഫെഡ് മാനേജിങ് ഡയറക്ട൪ റിജി ജി. നായ൪, സോണൽ മാനേജ൪ വി.കെ. സത്യൻ, സീനിയ൪ എൻ.ഡി.സി മാനേജ൪ വി. സതീഷ്, കൺസ്യൂമ൪ഫെഡ് ചീഫ് മാനേജ൪ ആ൪. ജയകുമാ൪ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.