ന്യൂദൽഹി: സൂര്യനെല്ലി കേസ് നീട്ടണമെന്ന് സംസ്ഥാന സ൪ക്കാറും കേസിലെ പ്രതികളും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഈ ആവശ്യം ജസ്റ്റിസുമാരായ എ.കെ. പട്നായിക്കും ജ്ഞാൻ സുധ മിശ്രയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് അംഗീകരിച്ചില്ല. കേസ് വാദം കേൾക്കാൻ എടുക്കുമ്പോൾ ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ചൊവ്വാഴ്ച കേൾക്കേണ്ട കേസുകളുടെ പട്ടികയിൽ സൂര്യനെല്ലി കേസ് ഉൾപ്പെടുത്തുകയും ചെയ്തു. കേസിന് തയാറായിട്ടില്ലെന്നും അതിനാൽ നീട്ടണമെന്നുമായിരുന്നു പ്രതികൾക്കൊപ്പം സംസ്ഥാന സ൪ക്കാറും ആവശ്യപ്പെട്ടത്.
തിങ്കളാഴ്ച 108ാമത്തെ· കേസായി സൂര്യനെല്ലി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ രാവിലെ കോടതി ചേ൪ന്നപ്പോൾ തങ്ങൾ കേസിന് തയാറായിട്ടില്ലെന്ന് അറിയിച്ച പ്രതിഭാഗവും സ൪ക്കാറും രണ്ടാഴ്ച സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കേസ് എടുക്കുമ്പോൾ പരിഗണിക്കാമെന്നായിരുന്നു കോടതിയുടെ മറുപടി.ഉച്ചക്കുശേഷം കേസ് വന്നപ്പോഴും നീട്ടണമെന്ന ആവശ്യം തങ്ങൾ പരാമ൪ശിച്ചത് പ്രതിഭാഗവും സ൪ക്കാറും ആവ൪ത്തിച്ചു. പീഡനക്കേസുകൾ കേൾക്കുന്ന ബെഞ്ചിൽ 87ാമതായി ഉൾപ്പെട്ട കേസ് ഇത്ര വേഗം വാദത്തിന് വരുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് ഇരുകൂട്ടരും വാദിച്ചു.
എന്നാൽ, ജനാധിപത്യ മഹിളാ അസോസിയേഷനുവേണ്ടി ഹാജരായ അഡ്വ. വി.കെ. ബിജുവും പെൺകുട്ടിക്കുവേണ്ടി ഹാജരായ അഡ്വ. റുക്സാന ചൗധരിയും ഇതിനെ എതി൪ത്തു. ചീഫ് ജസ്റ്റിസ് താൽപര്യമെടുത്ത് പ്രത്യേകമുണ്ടാക്കിയ സംവിധാനമാണിതെന്ന് ഇരുവരും ചൂണ്ടിക്കാട്ടി. തുട൪ന്ന് കോടതി കേസ് നീട്ടാനാവില്ലെന്ന് വ്യക്തമാക്കി. ഉടൻ തയാറെടുപ്പ് നടത്താൻ സ൪ക്കാറിനോടും പ്രതികളോടും നി൪ദേശിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.