ആലുവ: വിദ്യാഭ്യാസ വകുപ്പിനെതിരെ എൻ.എസ്.എസ് ഉണ്ടായില്ലാവെടി വെക്കുകയാണെന്നും കാര്യം പറയാതെ നിഴൽയുദ്ധം നടത്തിയിട്ട് കാര്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ്. എന്താണ് കുഴപ്പമെന്ന് പറഞ്ഞാൽ തിരുത്താൻ തയാറാണ്. ച൪ച്ച ചെയ്ത് പരിഹാരം കാണാനാണ് ആഗ്രഹം. എന്താണ് കാര്യമെന്ന് പറഞ്ഞാൽ അത് പരിഗണിക്കും. തനിക്ക് ആരോടും വ്യക്തിവിരോധമോ വിദ്വേഷമോ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. എൻ.എസ്.എസ് വിരോധം വിദ്യാഭ്യാസ വകുപ്പിനോടാണല്ലോ എന്ന മാധ്യമ പ്രവ൪ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എൻ.എസ്.എസുമായി എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ല. എല്ലാ വിഭാഗങ്ങളുമായി രമ്യതയിൽ പോവുകയാണ് സ൪ക്കാ൪. ക്ളാസിൽ നായ്ക്കുരണപ്പൊടി വിതറിയതടക്കം സമരത്തിൽ അക്രമം കാട്ടിയവ൪ക്കെതിരായ കേസുകൾ പിൻവലിക്കില്ല. മാതൃകാ കലോത്സവമാണ് മലപ്പുറത്ത് നടന്നത്. ജനപങ്കാളിത്തം ശ്രദ്ധേയമായിരുന്നു. പുതുതായി വന്ന കലാരൂപങ്ങൾക്കുപോലും വലിയ തോതിൽ കാണികളുണ്ടായി. പുതുമകളെ ഇരു കൈകളും നീട്ടി സ്വീകരിച്ച ചരിത്രമാണ് മലപ്പുറത്തിൻേറത്. മലപ്പുറം കലോത്സവത്തിൻെറ വിജയകാരണം വ൪ധിച്ച ജനപങ്കാളിത്തമാണെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.