റാഗ് ചെയ്ത സംഭവം: രണ്ടുപേര്‍ക്കെതിരെ കേസെടുത്തു

മാനന്തവാടി: മലയാളി വിദ്യാ൪ഥിയെ ക൪ണാടകയിൽ റാഗ്ചെയ്ത സംഭവത്തിൽ രണ്ട് വിദ്യാ൪ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ക൪ണാടക തുംകൂ൪ ശ്രീ സിദ്ധാ൪ഥ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്മെൻറിലെ മൂന്നാം വ൪ഷ ബി.ബി.എം വിദ്യാ൪ഥികളായ ബാലുശ്ശേരി സ്വദേശി അഖിലേഷ്, പേരാമ്പ്ര സ്വദേശി റിജിൻലാൽ എന്നിവ൪ക്കെതിരെയാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. കേസിൻെറ വിവരങ്ങൾ തുംകൂ൪ റൂറൽ പൊലീസിന് കൈമാറി. ശനിയാഴ്ചയാണ് വെള്ളമുണ്ട നുച്യൻ അശ്റഫിൻെറ മകൻ മുഹമ്മദ് റാഫിയെ (19) സീനിയ൪ വിദ്യാ൪ഥികൾ റാഗ് ചെയ്തത്. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനെ തുട൪ന്ന് വിവരം കോളജ് അധികൃതരെ അറിയിക്കാതെ മുഹമ്മദ് റാഫി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായി റാഗിങ്ങിന് വിധേയമായ കാര്യം പുറത്തായത്. മുഹമ്മദ് റാഫി മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.