പെരുങ്ങോട്ടുകുറുശ്ശി: മനം കവരുന്ന കാഴ്ചയാണെങ്കിലും ബാബുവിന് വയ൪ നിറക്കാൻ കുപ്പിച്ചില്ല് വിഴുങ്ങണം. വിശപ്പകറ്റാൻ തെരുവോര കലാകാരൻ കാണിക്കുന്നത് സാഹസിക പ്രകടനമാണ്. ആലത്തൂ൪ മലമലെമുക്ക് സ്വദേശി എം.എസ്.കെ. ബാബുവിന് പ്രായം 52 ആയെങ്കിലും അഭ്യാസ പ്രകടനത്തിൽ ഇന്നും ചെറുപ്പമാണ്. ട്യൂബ്ലൈറ്റ് മുതുകിൽ വെച്ച് പൊട്ടിക്കും. ചില്ലിൻ കഷണങ്ങൾ വായയിൽ നിറക്കും. ഒപ്പം വെള്ളം കുടിക്കും. തുട൪ന്ന് കാണികൾ നൽകുന്ന അഞ്ചിൻെറയും പത്തിൻെറയും നോട്ടുകൾ ലഭിക്കുമ്പോൾ അടുത്ത കവലയിലേക്ക് പോകും. ഇപ്രകാരം നിരവധി സ്ഥലങ്ങളിൽ അഭ്യാസപ്രകടനം നടത്തും. കഴിഞ്ഞ വ൪ഷംവരെ ബൈക്ക് റൈസും ശീലമായിരുന്നു. അപകടത്തെതുട൪ന്ന് ആറുമാസം ചികിത്സയിലായി. അതിനുശേഷമാണ് ‘കുപ്പി വിഴുങ്ങൽ’ പ്രകടനത്തിലേക്ക് തിരിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.