പാരിപ്പള്ളി: മീനമ്പലത്ത് അനധികൃത കരമണ്ണ് ഖനനം നടത്തുകയായിരുന്ന എക്സ്കവേറ്റ൪ പാരിപ്പള്ളി പൊലീസും റവന്യൂ അധികൃതരും ചേ൪ന്ന് പിടികൂടി. ഓപറേറ്റ൪ മൺറോതുരുത്ത് ശ്രീജാഭവനിൽ ശ്രീകാന്തിനെ (22) കസ്റ്റഡിയിലെടുത്തു. ഈ ഭാഗത്തുനിന്ന് ദിവസങ്ങളായി മണ്ണ് കടത്തുന്നതായുള്ള രഹസ്യവിവരത്തെതുട൪ന്നാണ് പാരിപ്പള്ളി എസ്.ഐ ദേവരാജൻെറ നേതൃത്വത്തിലുള്ള പൊലീസും പാരിപ്പള്ളിയിലെ സ്പെഷൽ വില്ലേജോഫിസ൪ ജ്യോതിഷ്കുമാറും ചേ൪ന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.