തിരുവനന്തപുരം: സവിശേഷ ആവാസവ്യവസ്ഥയുള്ള പരിസ്ഥിതി ദു൪ബലപ്രദേശമായ പൊക്കാളി പാടങ്ങളെയും കോൾ നിലങ്ങളെയും ലോകപൈതൃക ഗ്രാമങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സ൪ക്കാ൪ നടപടി സ്വീകരിക്കണമെന്ന് വിദഗ്ധ സമിതി ശിപാ൪ശ. ഇവ പൈതൃക കൃഷിഗ്രാമങ്ങളായും പ്രഖ്യാപിക്കണം. 24,000 ഹെക്ടറുണ്ടായിരുന്ന ഈ പാടം ഇപ്പോൾ 5000 ഹെക്ടറായി ചുരുങ്ങിയെന്നും സ൪ക്കാ൪ നിയോഗിച്ച സമിതി വിലയിരുത്തി. സുസ്ഥിര കൃഷിയെ കുറിച്ച് നയരൂപവത്കരണത്തിന് ഫിഷറീസ് സ൪വകലാശാല വൈസ് ചാൻസല൪ ഡോ. ബി. മധുസൂദന കുറുപ്പിൻെറ നേതൃത്വത്തിലെ 12 അംഗ സമിതിയുടെ റിപ്പോ൪ട്ട് മന്ത്രി കെ. ബാബുവിന് സമ൪പ്പിച്ചു.
നെല്ല്, ചെമ്മീൻ, മത്സ്യം എന്നിവ സംയോജിപ്പിച്ചുള്ള കൃഷിരീതി മടക്കിക്കൊണ്ടുവരാൻ നയം രൂപവത്കരിക്കരിക്കുകയും നിയമം കൊണ്ടുവരികയും വേണമെന്ന് സമിതി നി൪ദേശിച്ചു. പൊക്കാളി പാടങ്ങളിൽ ഇപ്പോൾ ചെമ്മീൻകൃഷി മാത്രമാക്കിയതിനാൽ വ്യാപകമായ രോഗങ്ങൾ വന്നിട്ടുണ്ട്. നെൽകൃഷി ചെയ്യുന്നവ൪ക്കേ ചെമ്മീൻകൃഷിക്ക് ലൈസൻസ് നൽകാവൂ.
എക്കൽ അടിയൽമൂലം പാടശേഖരങ്ങളുടെ ആഴം കുറയുന്നതിനാൽ ഉൽപാദനത്തിൽ വൻ കുറവ് വരുന്നു. എക്കൽ മാറ്റി കായലിൻെറയും തോടുകളുടെയും ആഴം കൂട്ടി വേലിയേറ്റ സ്വഭാവം പുന$സ്ഥാപിക്കാൻ നടപടി വേണം. മത്സ്യക്കുഞ്ഞുങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും ഇതിനായി കോ൪പറേഷൻ രൂപവത്കരിക്കുകയും വേണം. പൊക്കാളി പ്രദേശങ്ങളിലെ ആഴമുള്ള കായലുകൾ, തോടുകൾ എന്നിവയിൽ വാണിജ്യപ്രാധാന്യമുള്ള കാളാഞ്ചി, കരിമീൻ, തിരുത, കണമ്പ്, പൂമീൻ എന്നിവ ഉൾപ്പെടുത്തി കൂട്ടുകൃഷി നടത്തണം. ഇവയുടെ വിത്തുകൾക്ക് വേണ്ട ഹാച്ചറികളും സ്ഥാപിക്കണം. ക൪ഷക൪ക്ക് ഇൻഷുറൻസ് പരിരക്ഷ, ഏകജാലക ലൈസൻസ്, തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലാളികളുടെ ലഭ്യത, വൈദ്യുതി നിരക്കിലെ ഇളവുകൾ എന്നിവ ലഭ്യമാക്കണം. പൊക്കാളിയുടെ ജൈവ സവിശേഷത പരിഗണിച്ച് മൂല്യവ൪ധിത ഉൽപന്നങ്ങൾ ഉണ്ടാക്കണം. എറണാകുളം കടമക്കുടിയിൽ പൊക്കാളി പാ൪ക്ക് സ്ഥാപിക്കണം. പൊക്കാളി നെല്ലിൻെറ താങ്ങുവില 50 രൂപയാക്കി സപൈ്ളകോ വഴി സംഭരിക്കണം. കോൾ നിലങ്ങളിൽ മലേഷ്യൻ വാള, വരാൽ, ആറ്റുകൊഞ്ച് എന്നിവ കൃഷി ചെയ്യണം. മത്സ്യത്തിന് ന്യായവില ലഭ്യമാക്കാൻ മത്സ്യഫെഡ് സഹായം നൽകണം. റിപ്പോ൪ട്ട് സ൪ക്കാ൪ പരിശോധിച്ച ശേഷം തുട൪നടപടി എടുക്കുമെന്ന് മന്ത്രി ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.