കോഴിക്കോട്: ചൊവ്വാഴ്ച രാത്രി മംഗലാപുരം-തിരുവനന്തപുരം 16348ാം നമ്പ൪ എക്സ്പ്രസിൽ യാത്രചെയ്യവേ ഫറോക്ക് പാലത്തിൽനിന്ന് വീണ് കാണാതായ കുടുംബത്തിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. യുവതിയും രണ്ടു മക്കളുമാണ് ട്രെയിനിൽ നിന്ന് പുഴയിലേക്ക് ചാടിയത്. യുവതിയുടെ മൂത്ത കുട്ടി റിൻജുബി (മൂന്നര)യുടെ മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ തീരത്ത് പൊങ്ങിയ നിലയിൽനാട്ടുകാ൪ കണ്ടെത്തിയത്. കുട്ടിയുടെ മാതാവ് ബ്രിജുല (25), മറ്റൊരു കുട്ടി ആൽബി (ഒന്നര) എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച രാത്രി തന്നെ ലഭിച്ചിരുന്നു.
അതേസമയം, യുവതിയുടെയും കുട്ടികളുടെയും മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ്. കോട്ടൂളിയിലെ ഇവരുടെ വീട്ടിൽ പരിശോധന നടത്തിയ ഫറോക്ക് എസ്.ഐ എം.കെ. വ൪ഗീസിന് മരിച്ച ബ്രിജുല എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. തൻെറ മരണത്തിൽ ഭ൪ത്താവിനോ കുടുംബത്തിനോ അയൽവാസികൾക്കോ ഒരു ഉത്തരവാദിത്തവുമില്ലന്നെും സ്വന്തം തീരുമാനമാണെന്നും എഴുതിയിട്ടുണ്ട്. മാതാവില്ലാതെ മക്കൾ കഷ്ടപ്പെടാതിരിക്കാനാണ് അവരെയും താൻ കൊണ്ടുപോകുന്നതെന്നും കത്തിലുണ്ട്. ഇതോടെ സംഭവം അപകടമല്ലന്നെ നിഗമനത്തിലാണ് പൊലീസ്. രാത്രി 7.10ഓടെ ഫറോക്ക് സ്റ്റേഷനിൽ നി൪ത്താൻ വേഗത കുറച്ച ട്രെയിനിലെ ലേഡീസ് കമ്പാ൪ട്ട്മെൻറിൻെറ മധ്യഭാഗത്തെ വാതിലിലൂടെയാണ് ബ്രിജുല മക്കളായ റിൻജുബി, ആൽബി എന്നിവരെയും കൊണ്ട് പുഴയിലേക്കു ചാടിയത്. കോഴിക്കോട് നടക്കാവ് മണിപ്പൂരി ലൈനിൽ ചിൻറോ ഡൊമിനിക്കിൻെറ ഭാര്യയാണ് ബ്രിജുല. കോട്ടൂളി തെക്കേ പാലക്കോട്ട് പറമ്പിൽ വാടകക്ക് താമസിക്കുകയായിരുന്നു കുടുംബം. വളരെ സന്തോഷത്തോടെയായിരുന്നു ഇവരുടെ ജീവിതമെന്ന് പരിസരവാസികൾ പറഞ്ഞു. സംഭവദിവസം രാവിലെ ചെറുതായി വാക്കുത൪ക്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വൈകുന്നേരം വീട്ടിലെത്തിയിട്ടും ഭാര്യയെയും മക്കളെയും കാണാത്തതിനാൽ ചിൻറോ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു.
കോഴിക്കോടുനിന്ന് തൃശൂരിലേക്ക് ടിക്കറ്റടെുത്ത ബ്രിജുല താനും മക്കളും ഫറോക്കിൽ കാത്തിരിക്കുന്ന ഭ൪ത്താവിനടുത്തേക്ക് പോവുകയാണെന്നായിരുന്നു സഹയാത്രികയോട് പറഞ്ഞിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.