ഓഫിസുകള്‍ക്ക് ജീവന്‍ വെച്ചുതുടങ്ങി

അമ്പലപ്പുഴ: അമ്പലപ്പുഴ മേഖലയിൽ അധ്യാപകരുടെയും ജീവനക്കാരുടെയും പണിമുടക്കിൽ കഴിഞ്ഞദിവസം തുറക്കാതിരുന്ന പല സ്കൂളുകളും ഓഫിസുകളും തുറന്നു.
ചിലയിടങ്ങളിൽ പണിമുടക്കിൽ ഏ൪പ്പെട്ടിരുന്ന ജീവനക്കാരും അധ്യാപകരും എത്തി ഹാജ൪ ഒപ്പിട്ടു. ഇതിൽ രോഷാകുലരായ സമരക്കാ൪ പ്രകടനവുമായി എത്തി ഓഫിസുകളിലും സ്കൂളുകളിലും ഭീഷണി മുഴക്കി. പല സ്കൂളുകളിലും രണ്ടുദിവസമായി സമരത്തിൽ ഏ൪പ്പെട്ടിരുന്ന അധ്യാപക൪  വ്യാഴാഴ്ച എത്തി ഒപ്പിട്ടു. കഴിഞ്ഞദിവസം തുറക്കാതിരുന്ന പുന്നപ്ര വടക്ക് പഞ്ചായത്ത് ഓഫിസ്, പറവൂ൪ വില്ലേജ് ഓഫിസ് എന്നിവ വ്യാഴാഴ്ച തുറന്നു. എന്നാൽ, സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് എസ്.എഫ്.ഐ പ്രവ൪ത്തക൪ അമ്പലപ്പുഴ കെ.കെ. കുഞ്ചുപിള്ള മെമ്മോറിയൽ ഹയ൪സെക്കൻഡറി സ്കൂൾ, അമ്പലപ്പുഴ ഗവ. മോഡൽ ഹയ൪സെക്കൻഡറി സ്കൂൾ, കാക്കാഴം ഹൈസ്കൂൾ എന്നിവിടങ്ങളിൽ സമരം നടത്തിയതിനെ തുട൪ന്ന് വിദ്യാ൪ഥികൾ പഠിപ്പുമുടക്കി. പുന്നപ്ര അറവുകാട് സ്കൂളിൽ പഠിപ്പ് മുടക്കാനെത്തിയ വിദ്യാ൪ഥികളെ പൊലീസ് വിരട്ടിയോടിച്ചു.
സമരാനുകൂലികൾ സ്കൂളിലെത്തി അധ്യാപനത്തിൽ ഏ൪പ്പെട്ടിരുന്ന അധ്യാപകരെ ഭീഷണിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.