രമിത്തിനും മെബിനും വിഷ്ണുവിനും ധീരതക്കുള്ള ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: ഇന്ത്യൻ കൗൺസിൽ ഫോ൪ ചൈൽഡ് വെൽഫെയറിൻെറ ധീരതക്കുള്ള ദേശീയ അവാ൪ഡിന് കണ്ണൂ൪ മട്ടന്നൂ൪ കങ്ങിലാരി അപ്പോതപ്പാൽ വീട്ടിൽ കെ. രമിത്തിനെയും ആലപ്പുഴ കൈനകരി മെബിൻ സിറിയക്കിനെയും  തൃശൂ൪ അവന്തൂ൪ മണിത്തറ കരുവാൻ വീട്ടിൽ എം.വി. വിഷ്ണുവിനെയും തെരഞ്ഞെടുത്തു. ദൽഹിയിൽ  റിപ്പബ്ളിക് ദിന ചടങ്ങിൽ  പ്രധാനമന്ത്രി മൻമോഹൻ സിങ് അവാ൪ഡുകൾ വിതരണം ചെയ്യും.
പടവിൽ നിന്ന് വഴുതി കുളത്തിൽ വീണ രണ്ട് പേരുടെ ജീവൻ രക്ഷിച്ചതിനാണ് കണ്ണൂ൪ തൊക്കിലങ്ങാടി കൂത്തുപറമ്പ് എച്ച്.എസിലെ ഒമ്പതാം ക്ളാസുകാരനായ കെ. രമിത്തിന് (14) പുരസ്കാരം. കെ. രഘൂത്തമൻെറയും രമാദേവിയുടെയും മകനാണ്.
ചമ്പക്കുളം സെൻറ് മേരീസ് എച്ച്.എസിലെ  അധ്യാപകനായ ചങ്ങനാശ്ശേരി സ്വദേശി ബൈജു തോമസിൻെറ ജീവൻ രക്ഷിച്ചതിനാണ് മെബിൻ സിറിയക്കിന് പുരസ്കാരം. പരീക്ഷാ ഡ്യൂട്ടിക്കായി പമ്പാനദിയിലൂടെ കടത്ത് തോണി കടക്കുമ്പോൾ അപകടത്തിൽ പെടുകയായിരുന്നു.  കൂടെ യാത്ര ചെയ്യുകയായിരുന്ന അതേ സ്കൂളിലെ വിദ്യാ൪ഥിയായ മെബിൻ അധ്യാപകനെ സാഹസികമായി രക്ഷപ്പെടുത്തി. പലചരക്ക് കടയിൽ സെയിൽസ് മാനാണ് മെബിൻെറ പിതാവ് സിറിയക് തോമസ്. മാതാവ്: എലിസബത്ത്.
ട്രെയിനിന് മുന്നിൽ നിന്ന്  പെൺകുട്ടിയെ രക്ഷിച്ചതിനാണ് എം.വി. വിഷ്ണുവിന് (17) പുരസ്കാരം.  ചാലക്കുടി ഐ.ടി.ഐ യിലെ വിദ്യാ൪ഥിയാണ് വിഷ്ണു. പിതാവ് :എം.ആ൪. വത്സൻ.
സംസ്ഥാന ശിശുക്ഷേമ സമിതിയാണ് ധീരതാപുരസ്കാരത്തിന് ശിപാ൪ശ നൽകുന്നത്. ആറ് പേ൪ക്കുള്ള സംസ്ഥാന പുരസ്കാരം ഉടൻ പ്രഖ്യാപിക്കുമെന്നും ശിശുക്ഷേമ സമിതി അഡിമിനിസ്ട്രേറ്റീവ് ഓഫിസ൪ ബി. ബാലമോഹൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.