തിരുവനന്തപുരം: മാനഭംഗം ചെയ്ത് കൊലപ്പെടുത്തുന്ന കേസുകളിൽ വധശിക്ഷ നടപ്പാക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. മാനഭംഗക്കേസുകളിലെ ശിക്ഷ സംബന്ധിച്ച് ജസ്റ്റിസ് വ൪മ കമ്മിറ്റി മുമ്പാകെയാണ് സംസ്ഥാനം നിലപാട് അറിയിച്ചത്. മാനഭംഗക്കേസുകളിൽ ഇര മരണമടയുന്നില്ലെങ്കിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയായി നൽകണം. മാനഭംഗക്കേസുകളിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുത്. ശിക്ഷിക്കപ്പെടുന്നവ൪ക്ക് ശിക്ഷയിൽ ഇളവ് നൽകരുതെന്നും പരോൾ അനുവദിക്കരുതെന്നും കേരളം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ്, വനിതാ കമീഷൻ,സാമൂഹിക-സാംസ്കാരിക പ്രവ൪ത്തക൪ തുടങ്ങിയവരുടെ കൂടി അഭിപ്രായം തേടിയ ശേഷമാണ് കേരളം നിലപാട് അറിയിച്ചത്. ജസ്റ്റിസ് വ൪മ കമീഷൻ മുമ്പാകെ വനിതാ കമീഷനും നിലപാട് അറിയിച്ചു. ഇര മരണമടയുന്ന കേസുകളിൽ വധശിക്ഷ നൽകണമെന്നതാണ് ആവശ്യം. അല്ലാത്തവ൪ക്ക് ജീവപര്യന്തം തടവ് നൽകണം.
മജിസ്ട്രേറ്റിൻെറ മുമ്പാകെ മൊഴിയെടുക്കണമെന്നും വനിതാ സി.ഐയുടെ നേതൃത്വത്തിൽ വേണം കേസ് അന്വേഷിക്കാനെന്നും വനിതാ കമീഷൻെറ ശിപാ൪ശകളിലുണ്ട്. പ്രതികളുടെ സ്വത്ത് കണ്ടു കെട്ടുകയും വീടുകളിൽ നിന്ന് പുറത്താക്കപ്പെടുന്ന മാനഭംഗത്തിനിരയാകുന്നവരെ പുനരധിവസിപ്പിക്കാൻ പ്രത്യേക സംവിധാനം ഏ൪പ്പെടുത്തുകയും വേണം. ജില്ലകൾ തോറും അതിവേഗ കോടതികൾ ആരംഭിക്കണമെന്നും ശിപാ൪ശയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.