മാവേലിക്കര: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പെൺകുട്ടികളെ ചോദ്യംചെയ്ത മാവേലിക്കര പൊലീസ് സ്റ്റേഷനിലെ അഡീഷനൽ സബ് ഇൻസ്പെക്ട൪ തൂങ്ങിമരിച്ച നിലയിൽ. മാവേലിക്കര പ്രായിക്കര ഷേ൪ളിഭവനത്തിൽ കെ.വൈ. ഡാമിയനെയാണ് (53) വീട്ടുപറമ്പിലെ പേരമരത്തിൽ തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്.
മാവേലിക്കര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് മാവേലിക്കരയിലെ ലോഡ്ജിൽ നിന്ന് കഴിഞ്ഞ 29ന് കസ്റ്റഡിയിലെടുത്ത സംഘത്തോടൊപ്പമുണ്ടായിരുന്ന പെൺകുട്ടികളെ മാനസികമായി പീഡിപ്പിച്ചെന്ന് ഡാമിയനെതിരെ ആരോപണമുയ൪ന്നിരുന്നു.
ഇതേക്കുറിച്ച് മേലുദ്യോഗസ്ഥരുടെ ചോദ്യങ്ങളും തുട൪ന്നുണ്ടായ മാനസിക പീഡനങ്ങളും മാവോയിസ്റ്റുകളുടെ പേരിൽ വന്ന ഫോൺ ഭീഷണിയുമാകാം ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.മാവേലിക്കര ചെറുകോൽ ഗവ. മോഡൽ യു.പി സ്കൂൾ അധ്യാപിക ഷേ൪ളിയാണ് ഭാര്യ. എം.ടെക് വിദ്യാ൪ഥി ഷിജോ, ബി.ടെക് വിദ്യാ൪ഥി ഡേവിഡ് എന്നിവരാണ് മക്കൾ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ചെന്നിത്തല ചെറുകോൽ സെൻറ് മേരീസ് കത്തോലിക്ക സെമിത്തേരിയിൽ.
മരണം സംബന്ധിച്ച് അന്വേഷണത്തിന് ചെങ്ങന്നൂ൪ ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.