19 കാരിയെ സഹോദരനും മലപ്പുറം സ്വദേശിയും പീഡിപ്പിച്ചു

ആലുവ: അടിമാലി സ്വദേശിനിയായ 19 കാരിയെ സഹോദരനും മലപ്പുറം സ്വദേശിയും പീഡിപ്പിച്ചു. അവിഹിത ബന്ധത്തിലുണ്ടായ കുട്ടിയെ ഉപേക്ഷിക്കാനെത്തിയ യുവതിയെ ഓട്ടോറിക്ഷാ ജീവനക്കാ൪ പിടികൂടി പൊലീസിന് കൈമാറി. ഞായറാഴ്ച രാവിലെ പത്തിന് ആലുവ പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരത്ത് പിഞ്ചുകുട്ടിയുമായെത്തിയ യുവതി ഓട്ടോറിക്ഷാ ഡ്രൈവ൪മാരോട് അമ്മത്തൊട്ടിൽ എവിടെയാണെന്ന് അന്വേഷിക്കുകയായിരുന്നു. സംശയം തോന്നിയ ഡ്രൈവ൪ യുവതിയെ തടഞ്ഞുവെക്കുകയും ആലുവ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഉടൻ എസ്.ഐ പി.എ. ഫൈസലും സംഘവും സ്ഥലത്തെത്തി യുവതിയെയും കുട്ടിയെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ചോദ്യം ചെയ്യലിലാണ് പീഡനകാര്യം യുവതി പൊലീസിനോട് പറഞ്ഞത്. നേരത്തേ മുതൽ സഹോദരൻ സാമുവൽ യുവതിയെ പലവട്ടം പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെ യുവതി മൊബൈൽ ഫോൺ വഴി മലപ്പുറം സ്വദേശിയായ അബ്ബാസുമായി അടുപ്പത്തിലായി. ഇയാൾ യുവതിയെ വശത്താക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.
ഇതിന് ശേഷമാണ് സാമുവൽ പീഡിപ്പിച്ചത്. പ്രസവത്തോടടുത്ത കാലത്താണ് യുവതിയുടെ മാതാപിതാക്കൾ വിവരമറിഞ്ഞത്. ഇതോടെ സാമുവൽ മുങ്ങി. എട്ടുദിവസം മുമ്പാണ് കോതമംഗലത്തെ സ്വകാര്യാശുപത്രിയിൽ യുവതി പ്രസവിച്ചത്. യുവതിയെയും കുട്ടിയെയും ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡി.എൻ.എ ടെസ്റ്റിലൂടെ മാത്രമേ കുട്ടിയുടെ പിതാവ് ആരാണെന്ന് കണ്ടെത്താൻ കഴിയുകയുള്ളൂവെന്ന് എസ്.ഐ പറഞ്ഞു. സാമുവൽ, അബ്ബാസ് എന്നിവ൪ക്കെതിരെ പീഡനത്തിന് കേസെടുത്തിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.