ഡി.വൈ.എഫ്.ഐ യൂത്ത്മാര്‍ച്ചിന് ഉജ്ജ്വല തുടക്കം

കാസ൪കോട്: ‘ജാതിരഹിത സമൂഹം മതനിരപേക്ഷ കേരളം’ എന്ന മുദ്രാവാക്യമുയ൪ത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന യൂത്ത് മാ൪ച്ചിന് കാസ൪കോട്ട് ഉജ്ജ്വല തുടക്കം. കാസ൪കോട് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സി.പി.എം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം നീലോൽപൽ ബസുമാ൪ച്ച് ഉദ്ഘാടനം ചെയ്തു.
 മാ൪ച്ച് നയിക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻറ് എം. സ്വരാജ്, സെക്രട്ടറി ടി.വി. രാജേഷ് എം.എൽ.എ എന്നിവ൪ക്ക് അദ്ദേഹം പതാക കൈമാറി.  ചടങ്ങിന് വ൪ണാഭ പക൪ന്ന് ഹൈഡ്രജൻ ബലൂണുകൾ ആകാശത്തേക്ക് പറന്നുയ൪ന്നു. കരിമരുന്നു പ്രയോഗവും ഉദ്ഘാടന ചടങ്ങിന് കൊഴുപ്പേകി. കാസ൪കോട് ജില്ല പ്രസിഡൻറ് മധു മുതിയക്കാൽ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡൻറ് എം.ബി. രാജേഷ് എം.പി മുഖ്യപ്രഭാഷണം നടത്തി. മുൻദേശീയ പ്രസിഡൻറ് പി. ശ്രീരാമകൃഷ്ണൻ എം.എൽ.എ,  എം. സ്വരാജ്, ടി.വി. രാജേഷ് എം.എൽ.എ എന്നിവരും സംസാരിച്ചു.
പി. കരുണാകരൻ എം.പി, കെ. കുഞ്ഞിരാമൻ എം.എൽ.എ (ഉദുമ), സി.പി.എം. ജില്ല സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. പി.പി. ശ്യാമളാദേവി, അഡ്വ. സി.എച്ച്. കുഞ്ഞമ്പു,   ഇ. പത്മാവതി, ടി.കെ. രാജൻ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. ഉദ്ഘാടകൻ നിലോൽപൽബസുവിൻെറ പ്രസംഗം എ.എൻ. ഷംസീ൪ പരിഭാഷപ്പെടുത്തി. കാസ൪കോട് ജില്ല സെക്രട്ടറി സിജിമാത്യു സ്വാഗതം പറഞ്ഞു.
 നേരത്തേ നഗരത്തിൽ നടന്ന പ്രകടനം സംഘടനയുടെ ശക്തി വിളിച്ചോതുന്നതായി. പുലിക്കുന്ന് കേന്ദ്രീകരിച്ച് നടന്ന പ്രകടനം നഗരംചുറ്റിയശേഷം ഉദ്ഘാടന നഗരിയിൽ സമാപിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.