ഇന്ദുവധം: സുഭാഷിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കോഴിക്കോട്: എൻ.ഐ.ടി ഗവേഷക ഇന്ദുവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ടുകൊന്നുവെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി തിരുവനന്തപുരം ബാലരാമപുരം സുഭാഷിനെ (32) രണ്ടുദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഓരോ 24 മണിക്കൂറും പ്രതിയെ വൈദ്യ പരിശോധന നടത്തി കോടതിയിൽ റിപ്പോ൪ട്ട് നൽകണമെന്നും ജനുവരി ആറിന് ഉച്ചക്ക് ഒന്നിന് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കണമെന്നും നി൪ദേശിച്ചു. ചോദ്യം ചെയ്യാൻ പ്രതിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അപേക്ഷ നൽകിയെങ്കിലും എവിടെയെല്ലാമാണ് തെളിവെടുപ്പ് നടത്തേണ്ടതെന്ന കാര്യം വ്യക്തമാക്കാത്ത കാര്യം പ്രതിഭാഗം അഭിഭാഷകൻ അഡ്വ. എം. അശോകൻ ചൂണ്ടിക്കാട്ടുകയായിരുന്നു. തുട൪ന്ന് കോഴിക്കോട്ടെ ലോഡ്ജ് മുറിയിലും മറ്റും തെളിവെടുപ്പ് നടത്താനാണ് പ്രതിയെ ആവശ്യമെന്ന് കാണിക്കുന്ന സത്യവാങ്മൂലം പൊലീസ് നൽകിയതിൻെറയടിസ്ഥാനത്തിലാണ് കോടതി നടപടി.
ഡിസംബ൪ 29ന് അറസ്റ്റിലായ സുഭാഷിനെ കോഴിക്കോട്ടെത്തിച്ച് 30നാണ് കോടതി റിമാൻഡ് ചെയ്തത്. ജാമ്യ ഹരജിക്കും മറ്റുമായി വിവരങ്ങൾ ശേഖരിക്കാൻ സുഭാഷിനെ ജയിലിൽ സന്ദ൪ശിക്കാൻ അദ്ദേഹത്തിൻെറ അഭിഭാഷകൻ ടി. ഷാജിത്തിന് കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. കസ്റ്റഡിയിൽ വാങ്ങിയ പ്രതിയുമായി പൊലീസ് എൻ.ഐ.ടിയിലും മറ്റും തെളിവെടുപ്പ് ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.